1. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുത്തരവാദിത്ത സംഘങ്ങളിൽ (JLGs) നിന്നും / വ്യക്തികളിൽ നിന്നും പശു വളർത്തൽ, ആടുവളർത്തൽ 'തൂശനില' മിനി കഫേ എന്നീ വായ്പാ പദ്ധതികൾക്ക് സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയുടെ കീഴിൽ മൂലധന സബ്സിഡി ധനസഹായം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷ ഫോമിനും മാർഗ്ഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കുമായി www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ സെപ്റ്റംബർ 22ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ കൂൺകൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ 20ന് ഇന്റർവ്യൂ നടക്കും. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി 0471-2322430, 9600593307 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായും അറിയിപ്പിൽ പറയുന്നു. അതേസമയം അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാപ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.