Updated on: 9 September, 2025 4:49 PM IST
കാർഷിക വാർത്തകൾ

1. 2025-ൽ ഡ്രൈയിംഗ് ഷീറ്റ് റബ്ബറിനായി അംഗീകൃത മാതൃകയിലുള്ള പുക വീടുകൾ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമ്പത്തിക സഹായത്തിനായി പരമ്പരാഗത, പാരമ്പര്യേതര റബ്ബർ കൃഷി മേഖലകളിലെ പട്ടികജാതി സമുദായത്തിലെ റബ്ബർ കർഷകരിൽ നിന്ന് റബ്ബർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു. റബ്ബർ ബോർഡ് വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാൻ കഴിയുന്ന 'സർവീസ് പ്ലസ്' വെബ് പോർട്ടൽ വഴി കർഷകർക്ക് 2025 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യണം. സബ്‌സിഡി തുക 40,000 രൂപയോ നിർമ്മാണ ചെലവിന്റെ 80%, സ്മോക്ക് വീട് വാങ്ങുന്നതിലോ ഏതാണോ കുറവ് അതായിരിക്കും അർഹതയുള്ള സബ്‌സിഡി തുക. വിശദാംശങ്ങൾ റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റിൽ (www.rubberboard.gov.in) നിന്നോ റബ്ബർ ബോർഡ് റീജിയണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, റബ്ബർ ബോർഡ് കോൾ സെന്റർ (ഫോൺ: 0481 2576622) നിന്നോ ലഭ്യമാകും.

2. അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'തീറ്റപ്പുല്‍ക്കൃഷി' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 10,11 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447305100, 83049 48553, 94963 32048, 04734 299869 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് ഒപ്പം ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുല്ലതിനാൽ മലയോര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Training in fodder farming, financial assistance to rubber farmers.... more agricultural news
Published on: 09 September 2025, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now