കോവിഡ്19 പകർച്ചവ്യാധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വളരെ കുറവാണ് എന്നും, പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ് അവർ പറഞ്ഞു, അതിനാല്‍ തന്നെ കൂടുതൽ ജാഗ്രത വേണം, എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. എന്നാൽ കോവിഡിനെക്കുറിച്ചു ആശങ്ക വേണ്ട എന്നും, എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് എന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസ് അവധിക്കാലമായതിനാൽ കൂടുതല്‍ ശ്രദ്ധിക്കണം എന്ന് മന്ത്രി പറഞ്ഞു. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം എന്നും, പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം എന്ന് നിർദ്ദേശം നൽകി.
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകാനും മന്ത്രി ഓർമിപ്പിച്ചു. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം എന്നും, രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം നടത്താൻ ആരോഗ്യ ജീവനക്കാരെ ശക്തിപ്പെടുത്തും എന്ന് പറഞ്ഞു. ആരോഗ്യ ലക്ഷണങ്ങളായ പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത് എന്നും, നിർബന്ധമായും ചികിത്സ തേടണം എന്നും നിർദ്ദേശം നൽകി.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്, കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതു നമ്മുടെ കടമയാണെന്ന് മന്ത്രി കൂട്ടി ചേർത്തു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കാനും ഒപ്പം രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി. എന്‍എച്ച്എം(NHM) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ന്യായവില ഡീലർമാരുടെ മാർജിൻ നിരക്ക് വർദ്ധിപ്പിച്ചു: നിരഞ്ജൻ ജ്യോതി