കോവിൻ എന്നാണ് മൊബൈൽ ആപ്ലിക്കേഷന്‍റെ പേര്.
കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ ആപ്പ്. വാക്സിൻ എത്തിക്കുന്നത് മുതൽ സ്റ്റോക്ക്, വിതരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ ഉണ്ടായിരിക്കും. കോവിൻ എന്നാണ് മൊബൈൽ ആപ്ലിക്കേഷന്‍റെ പേര്. രാജ്യത്ത് 20000 വാക്സിൻ സംഭരണ കേന്ദ്രങ്ങൾ ഉണ്ടാകും.
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ മുമ്പ് ഉപയോഗിച്ചിരുന്ന ഇവിൻ സിസ്റ്റത്തിന്റെ വേഗതയേറിയതും മികച്ചതും പൂർണമായി പുനർനിർമ്മിച്ചതുമായ പതിപ്പാണ് കോവിൻ ആപ്പ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. വാക്സിന്‍ വിതരണം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗം നടന്നു. നീതി ആയോഗ് അംഗം വി കെ പോൾ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്‌ല, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, പ്രധാനമന്ത്രി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ വിവിധ മരുന്ന് കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുന്ന പ്രായമായവര്‍ക്കുമാണ് മുന്‍ഗണന നല്‍കുക.