കോവിഡ് മഹാമാരിക്കൊപ്പം ഇരട്ട പ്രഹരമായി ഇന്ത്യയിലെ ജനങ്ങളുടെ ജീവഹാനിക്ക് കാരണമായ ബ്ലാക്ക് ഫംഗസ് വ്യാപിച്ചത് ചാണകം മൂലമെന്ന് ആരോഗ്യവിദഗ്ധർ. 2021ൽ രാജ്യത്ത് ആയിരക്കണക്കിന് കൊവിഡ് ബാധിതർ ബ്ലാക്ക് ഫംഗസിനാൽ ബാധിക്കപ്പെടുകയും
ജീവഹാനിയും അംഗവൈകല്യവും ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിമിഷനേരംകൊണ്ട് പച്ചച്ചാണകം ഉണക്ക ചാണകം ആക്കിമാറ്റുന്ന സാങ്കേതികവിദ്യ
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈകോസിസ് രോഗം ബാധിച്ച് 54 ശതമാനം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മ്യൂക്കോറലസ് ഫംഗസ് കാരണം ബാധിക്കുന്ന മ്യൂക്കോര്‍മൈകോസിസ് രോഗത്തിനാൽ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 51,775 പേര്‍ മരിച്ചു.
അതായത്, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (US Centers for Disease Control and Prevention) കണക്കനുസരിച്ച്, മ്യൂക്കോറൽസ് ഫംഗസ് മൂലമുണ്ടാകുന്ന അപകടകരമായ അണുബാധയായ മ്യൂക്കോർമൈക്കോസിസിന്റെ മൊത്തത്തിലുള്ള മരണനിരക്ക് 54% ആണ്. 2021 മെയ് മാസത്തിൽ, മ്യൂക്കോർമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു.
ബ്ലാക്ക് ഫംഗസും ചാണകവും പഠനം പറയുന്നത്
ഏപ്രില്‍ മാസത്തിലാണ് അമേരിക്കയിലെ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ എംബിയോ എന്ന ജേണലില്‍ ഇത് സംബന്ധിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചത്. അതായത്, പശുക്കളുടെയും മറ്റും ചാണകത്തിൽ മ്യൂക്കോറലസ് ഫംഗസ് കൂടുതലാണെന്നും, കോവിഡ് മഹാമാരിയുടെ കാലത്ത്, മ്യൂക്കോമൈകോര്‍സിസ് പടരുന്നതില്‍ കാരണമായെന്നും പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ ചാണകത്തിന്റെ മൂല്യം.
ഇന്ത്യയിൽ 30 കോടിയോളം കന്നുകാലികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയിലെ നിരവധി ആചാരങ്ങളിലും ആഘോഷങ്ങളിലും ചാണകം ഉപയോഗിക്കപ്പെടുന്നു. കൂടാതെ, പൂജാ ചടങ്ങുകളിൽ വരെ ചാണകത്തെ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, കോവിഡിനെതിരെ ചാണകം ഫലപ്രദമാണെന്ന മിഥ്യാധാരണയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുപാട് പേർ ചാണം ദേഹമാസകലം പൂശിയതും മറ്റും വാർത്തയായിരുന്നു.
ബ്രഡ്ഡുകളിലും മറ്റുമുള്ള ഒരുതരം ഫംഗസാണ് ബ്ലാക്ക് ഫംഗസ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, പ്രമേഹവും സ്റ്റിറോയ്ഡുകളുടെ ഉപയോഗവും അതിനൊപ്പം കോവിഡ് ബാധയുമാണ് ബ്ലാക്ക് ഫംഗസ് വ്യാപിക്കാനുള്ള കാരണമെന്നും ചില വിദഗ്ധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചാണകം അടിസ്ഥാനമാക്കിയുള്ള മുന്‍സിപ്പല്‍ ഖരമാലിന്യ പ്ലാന്റ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
എന്നാലും സമാന പ്രശ്നങ്ങളുള്ള മറ്റ് രാജ്യങ്ങളിൽ ബ്ലാക്ക് ഫംഗസ് ഗുരുതരമായില്ലെന്നത് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ ചാണം കത്തിക്കുമ്പോഴും മറ്റുമുണ്ടാകുന്ന പുകയിലൂടെ ഫംഗസ് ബാധ വ്യാപിക്കുമെന്നാണ് ഗവേഷകരായ ജെസ്സി സ്കറിയ പറയുന്നത്.
ശവസംസ്കാരത്തിനും കൂടാതെ ആചാരപ്രകാരം ചാണകം ദേഹത്ത് തേക്കുന്നതും രോഗശമനമെന്ന രീതിയിൽ ഗോമൂത്രം കുടിക്കുന്നതുമെല്ലാം രാജ്യത്തെ പല സംസ്ഥാനങ്ങളിൽ വളരെയധികം ഉണ്ടെന്ന് പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. ഗോമാതാക്കളെ വിശിഷ്ട മൃഗമായി കാണുന്ന ഒരുപാട് സംസ്ഥാനങ്ങളുണ്ട്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ പോലുള്ള ഏതാനും സംസ്ഥാനങ്ങൾ ഒഴികെ മിക്കയിടങ്ങളിലും ഗോവനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥ
ഇവിടെ ചാണകത്തെയും പല രോഗങ്ങളും ശമിപ്പിക്കാനുള്ള ഉപാധിയായി കണക്കാക്കി വരുന്നു. ഇതിന് പുറമെ, മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. കോവിഡിനിടെ ദേഹത്ത് ചാണകം വാരി പൂശിയുള്ള പ്രതിവിധികൾ തേടിയതും ഒരുപക്ഷേ ബ്ലാക്ക് ഫംഗസ് ബാധയേൽക്കാൻ കാരണമായിട്ടുണ്ടാകാം എന്നാണ് പഠന റിപ്പോർട്ടിൽ നിന്നും മനസിലാക്കാവുന്നത്.