കർഷകർക്ക് ഇഷ്ടമുണ്ടെകിൽ മാത്രം ഇനി പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നാൽ മതിയെന്ന് കേന്ദ്രം.കാർഷിക വയ്പ് എടുത്ത എല്ലാവരും വിള ഇൻഷുറൻസിൽ ചേരണമെന്നാണ് നിലവിലെ വ്യവസ്ഥ .അതു മാറ്റാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു .കാർഷിക വിളകൾക്ക് ഇൻഷുറൻസ് നൽകുന്ന കമ്പനികൾക് മൂന്നുകൊല്ലത്തേക്കു പ്രവർത്തിക്കാൻ സംസ്ഥാനങ്ങൾഅനുമതി നൽകണം.ചില സംസ്ഥാനങ്ങൾ ഒരു കൊല്ലത്തേക്ക് മാത്രം മുല്ല ടെൻഡറുകൾ നൽകുന്നതു പദ്ധതിയെ ബാധിക്കുന്നത് കൊണ്ടാണ് ഇതിൽ മാറ്റം വരുത്തുന്നതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതിയും കാലാവസ്ഥയുമായി ബന്ധപെട്ട് ചില വിളകൾക്കുള്ള ഇൻഷുറൻസ് സ്‌കീമും ഒട്ടേറെ പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു .
പദ്ധതിയിലെ മറ്റുചില മാറ്റങ്ങൾ
ശരാശരി വിളയുടെ മൂല്യം താങ്ങുവില എന്നിവ ഇൻഷുറൻസ് തുകയായി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം .
ജലസേചനമില്ലാത്തപ്രദേശങ്ങൾക്കും വിളകൾക്കുള്ള ഇൻഷുറൻസ് പ്രീമിയത്തിന്റെ കേന്ദ്ര സബ്സിഡി 30 ശതമാനവും ജലസേചനമുള്ളവയുടേത് 25 ശതമാനവും ആയിരിക്കും .
നിലവിലുള്ളതിനേക്കാൾ കൂടുതൽ നഷ്ട്ടപരിരക്ഷ ലഭിക്കാൻ പദ്ധതിയിൽ കൂട്ടിച്ചേർക്കൽ നടത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം .പ്രാദേശിക പ്രകൃതിക്ഷോപം ,ഇടയ്ക്കുണ്ടാവുന്ന കാലാവസ്ഥാ തിരിച്ചടി ,വിളവെടുപ്പിനു ശേഷമുള്ള നഷ്ട്ടം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും .
വിള നഷ്ടവും ഇൻഷുറൻസ് ക്ലെയിമും കണക്കാക്കുന്നതിന് രണ്ടുതട്ടിലുള്ള നടപടി ക്രമങ്ങൾ .
പദ്ധതിയുടെ മൊത്തം വിഹിതത്തിൻ്റെ മൂന്നുശതമാനം കേന്ദ്രത്തിൻ്റെയും സംസ്ഥാനങ്ങളുടെയും പദ്ധതി നിർവഹണ ച്ചെലവിലേക്ക് നീക്കിവെക്കും
കടപ്പാട്; മാതൃഭൂമി