സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലെ (സി.ആർ.പി.എഫ്) വിവിധ തസ്തികകളിലുള്ള 60 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുക.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ)- (സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം), സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (എം.ഒ) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ളവർക്ക് സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.
വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്ന ദിവസം 70 വയസ് കവിയാൻ പാടില്ല. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ 29 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജി.ഡി.എം.ഒ തസ്തികയിൽ 31 ഒഴിവുകളുണ്ട്. മെഡിക്കൽ ഓഫീസർ തസ്തികയിൽ പ്രതിമാസം ശമ്പളം 85,000 രൂപയും ജി.ഡി.എം.ഒ തസ്തികയിൽ 75,000 രൂപയുമാണ്.
നവംബർ 22, നവംബർ 29 തീയിതികളിലായാണ് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുക.
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ നിശ്ചിത സ്പെഷ്യാലിറ്റിയിൽ പി.ജി/ പി.ജി ഡിപ്ലോമ കഴിഞ്ഞിരിക്കണം. ഇതിന് പുറമെ പ്രവൃത്തിപരിചയവും വേണം. പി.ജി ഡിപ്ലോമ കഴിഞ്ഞ് രണ്ടര വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പി.ജി കഴിഞ്ഞവരാണെങ്കിൽ ഒന്നര വർഷത്തെ പ്രവൃത്തി പരിചയമാണ് വേണ്ടത്.
സി.ആർ.പി.എഫിന്റെ ഔദ്യോഗിക വിജ്ഞാപനം നന്നായി മനസ്സിലാക്കിയതിന് ശേഷം മാത്രം അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുക. മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും. കരാർ രണ്ടു വർഷത്തേക്ക് കൂടി നീട്ടി നൽകാം.
വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്നവർ ആവശ്യമുള്ള രേഖകൾ എല്ലാം ഹാജരാക്കുക. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും ഹാജരാക്കണം. മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളും കൈവശം വേണം. വാക്ക് ഇൻ ഇന്റർവ്യൂവിന് ശേഷം മെഡിക്കൽ എക്സാമിനേഷനുമുണ്ടായിരിക്കും.
അനെർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് ഓർഫനേജ് കൺട്രോൾ ബോർഡിൽ വിവിധ ഒഴിവുകൾ