സഹകരണ ബാങ്കുകളിലെ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 157 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: എൻറെ കേരളം മെഗാ എക്സിബിഷനിൽ തൊഴിലവസരം
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മേയ് 23 വരെ അപേക്ഷകൾ അയക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ജൂനിയർ ക്ലാർക്ക് കാഷ്യർ - 137 ഒഴിവുകൾ
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - 2 ഒഴിവുകൾ
ഡേറ്റാ എൻട്രി ഓപ്പറേറ്റർ - 6 ഒഴിവുകൾ
അസിസ്റ്റന്റ് സെക്രട്ടറി - 5 ഒഴിവുകൾ
സെക്രട്ടറി - 5 ഒഴിവുകൾ
ടൈപ്പിസ്റ്റ് / ജൂനിയർ ടൈപ്പിസ്റ്റ് - 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത
- ജൂനിയർ ക്ലാർക്ക്/ കാഷ്യർ
പത്താം ക്ലാസ് ജയവും ജെഡിസിയും; അല്ലെങ്കിൽ ബികോം (കോ ഓപ്പറേഷൻ); അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയോ (എച്ച്ഡിസി / എച്ച്ഡിസി & ബിഎം / എച്ച്ഡിസിഎം), ജെഡിസിയോ; അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (കോ ഓപ്പറേഷൻ & ബാങ്കിങ്). കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലേക്ക് കർണാടകയിലെ ജിഡിസി, കേരളത്തിലെ ജെഡിസിക്കു തുല്യമായ യോഗ്യതയാണ്.
- മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്
പ്രായപരിധി
6 തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുക. പ്രായം ഇക്കൊല്ലം ജനുവരി ഒന്നിനു 18-40. അർഹർക്ക് ഇളവ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/05/2023)
അപേക്ഷ ഫീസ്
ഒരു ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.
ഒന്നിലേറെ ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ 50 രൂപ വീതം അധികം. ഒന്നിൽ കൂടുതൽ ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ / ഡിഡിയും മതി. അപേക്ഷയും രേഖകളും നേരിട്ടോ തപാലിലോ മേയ് 23നു വൈകിട്ട് അഞ്ചിനകം സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം–695 001 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.