Updated on: 4 December, 2020 11:19 PM IST

മീര സന്ദീപ് (Meera Sandeep)

കറിവേപ്പിൻറെ ഗുണങ്ങൾ നിരവധിയാണ്. ഇതുകൊണ്ടാണ് പൂർവ്വികർ കറിവേപ്പിന് അടുക്കളത്തോട്ടത്തിൽ  സ്ഥാനം നൽകിയത്. Vitamin B, Vitamin C, Vitamin D എന്നിവ കറിവേപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. Leukemia, prostate cancer, എന്നിവയെ ചെറുക്കനും diabetics, cholesterol, എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. അടുക്കളത്തോട്ടത്തിൽ ഏറ്റവുമെളുപ്പം നട്ടുവളർത്താവുന്ന ചെടിയാണ് കറിവേപ്പ്. വളക്കൂറും ഈർപ്പവുമുള്ള മണ്ണിൽ കറിവേപ്പ് തഴച്ചു വളരും.

Curry leaf herb (karriveppila krishi cheyyam) is a culinary plant whose leaves are used as an aromatic and the fruit of the plant is a component of desserts in some Eastern nations. About the Curry Leaf Herb The curry leaf tree (Murraya koenigii) is a small bush or tree that only grows 13 to just under 20 feet (4 to just under 6 m.) in height.

 നടീലും പരിപാലനവും

 1. പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലിൽ തൈ നടരുത്.

 2. വേരിൽ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈ വേണം നടനായി എടുക്കാൻ.

 3. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുംമുള്ള കുഴിവേണം തൈ നടാൻ.

 4. കുഴിയിൽ അര കോട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി മൂടി നടുവിൽ ചെറു കുഴി എടുത്ത് തൈ നടാം .

 5. തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കിൽ കുഴിയിൽ ചകിരിച്ചോർ, ഉമി, ഉണങ്ങിയ കരിയില എന്നിവയിൽ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക.

 6. തൈകൾ നടുമ്പോൾ ഒരു പിടി വേപ്പിൻ പിണ്ണാക്കും ഒരു പിടി എല്ലു പൊടിയും കുഴിയിൽ ചേർത്ത് ഇളക്കി നട്ടാൽ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളർന്ന് വരും.

 7. നട്ട് മൂന്ന് മാസം കഴിഞ്ഞ ശേഷം തടം ചെറുതായി ഇളക്കി വേരിൽ ക്ഷതം വരാതെ ജൈവ വളങ്ങൾ ഏതെങ്കിലും നൽകി മണ്ണ് വിതറണം.

 വളപ്രയോഗവും കീടനിയന്ത്രണവും

 1. ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയിൽ ഏതെങ്കിലും ഒന്ന്, മൂന്ന് മാസം കൂടുമ്പോൾ തടത്തിൽ നൽകണം.

 2. കടല പിണ്ണാക്ക്-പച്ചചാണക തെളി ഇടയ്ക്ക് തടത്തിൽ ഒഴിച്ച് കൊടുത്താൽ കൂടുതൽ തളിരിലകൾ വരും.          

 3. തലേദിവസത്തെ കഞ്ഞിവെള്ളം കറിവേപ്പ് വളർച്ചക്ക് നല്ലതാണ്.

 4. കറിവേപ്പിൻറെ തടത്തിൽ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്.

 5. വേപ്പെണ്ണ-സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാൽ നാരകപ്പുഴുവിൻറെ ശല്യം തടയാം.

 6. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാൻ വെർട്ടിസീലിയം 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.   

 വിളവെടുപ്പ്

 1. കറിവേപ്പിന് ഒരാൾപ്പൊക്കം ആകുമ്പോൾ തലയറ്റം ഓടിച്ചു വെക്കണം. അപ്പോൾ താഴെ നിന്ന് കൂടുതൽ ശിഖിരങ്ങൾ പൊട്ടി മുളയ്ക്കും.

 2. വിളവെടുക്കുമ്പോൾ ഇലകൾ അടർത്തി എടുക്കാതെ ശിഖിരങ്ങൾ ഓടിച്ചെടുക്കണം.

 3. വളർച്ച എത്താത്ത തൈയിൽ നിന്ന് വിളവെടുക്കരുത്.

 മേൽപറഞ്ഞപ്പോലെ കറിവേപ്പ് തൈ പരിപാലിച്ചാൽ ഒരു കറിവേപ്പിൽ നിന്ന് 50 വർഷത്തിൽ കൂടുതൽ  വിളവെടുക്കാം.

കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം

English Summary: Cultivation & Harvest of Curry Leaves
Published on: 19 August 2020, 09:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now