Updated on: 26 November, 2023 5:17 PM IST
Current assistance amount under PM Kisan Yojana is likely to be increased

1. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലെ സഹായത്തുക വർധിപ്പിക്കാൻ സാധ്യത. നിലവിലെ തുകയായ 6,000 രൂപയിൽ നിന്നും 7,500 രൂപയാക്കി ഉയർത്താൻ കേന്ദ്ര സർക്കാർ ഉയർത്തിയേക്കുമെന്നാണ് സൂചന. ഇതിൻ്റെ ഭാഗമായി പദ്ധതിക്ക് വിലയിരുത്തിയ നിലവിലെ 60,000 കോടി രൂപയിൽ നിന്ന് ഒരുലക്ഷം കോടി രൂപയാക്കിയേക്കും. 2018 ലാണ് പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 2000 രൂപ വീതം 3 ഗഡുക്കളായാണ് കർഷകരുടെ ബാങ്കിലേക്ക് കേന്ദ്രസർക്കാർ പണം നേരിട്ട് നൽകുന്നത്. അടുത്ത ഗഡു ഹോളി മാസത്തിന് മുൻപ് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.

2. തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി എന്ന വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം. തൃശൂർ ജില്ലയിലെ കർഷകർക്ക് അപേക്ഷകൾ അഡാക് പൊയ്യ ഫാമിൽ നേരിട്ടും നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം, 0484 2665479 (എറണാകുളം), 8078030733 (പൊയ്യ).

3. 2025ഓടെ പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. രാജ്യത്ത് പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തെ ഒന്നാമാതാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സബ്‌സിഡി ഇനത്തിൽ കൂടുതൽ പശുക്കളെ സംസ്ഥാനത്തേക്ക് എത്തിക്കും, ക്ഷീര കർഷകർക്ക് സബ്‌സിഡികൾ, പലിശ രഹിത വായ്പകൾ, മറ്റു സഹായങ്ങൾ എന്നിവ നൽകും.നിലവിൽ സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ ഡോക്ടമാരുടെ സേവനം ഉൾപ്പെടെയുള്ള ആംബുലൻസ് വാഹനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഇതുവഴി ക്ഷീര കർഷകന് ഏതൊരു സമയത്തും സേവനം ലഭ്യമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് തൃശ്ശൂർ ജില്ലയില്‍ പരിശോധന നടത്തി. 9 സ്വാഡുകൾ 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

English Summary: Current assistance amount under PM Kisan Yojana is likely to be increased
Published on: 26 November 2023, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now