Updated on: 29 September, 2022 12:40 PM IST
വിത്ത് സംസ്കരണത്തിൽ കോർട്ടേവ അവതരിപ്പിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യ: ഡോ. പ്രശാന്ത പത്ര

ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾക്കായുള്ള ആവശ്യകതയും, വിള സംരക്ഷണത്തെ കുറിച്ചും ഡിജിറ്റൽ സൊല്യൂഷനുകളെ കുറിച്ചും അവബോധവും വർധിക്കുന്ന സാഹചര്യത്തിൽ, ആഗോള കാർഷിക കമ്പനിയായ കോർട്ടെവ അഗ്രിസയൻസ്, അത്യാധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കാർഷിക ഉൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള കർഷകരെ സഹായിക്കുന്നു.
വിളകളെ ബാധിക്കുന്ന രോഗങ്ങൾ, പ്രാണികൾ/കീടങ്ങൾ മുതൽ പ്രവചനാതീതമായ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും മികവുറ്റ വിളകൾ ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് കർഷകർക്ക് വെല്ലുവിളിയാകുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള വിത്തുകളിലൂടെ കോർട്ടേവ അവതരിപ്പിക്കുന്നത്. ഇത് കൃഷിനിലത്തെ കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും കീടനാശിനികളുടെയും കുമിൾനാശിനികളുടെയും ഉപയോഗം കുറയ്ക്കുന്നതിനും പ്രവർത്തിക്കുന്നു.

വിത്ത് സംസ്കരണ സാങ്കേതികവിദ്യകൾ ആരോഗ്യകരമായി വളരാൻ വിത്തിനെ പ്രാപ്തമാക്കുമ്പോൾ, വ്യത്യസ്ത വിത്ത് സംസ്കരണ സാങ്കേതിക വിദ്യകൾ വിപണിയിൽ ലഭ്യമാണെങ്കിലും കോർട്ടേവ (Corteva)യുടെ സീഡ് അപ്ലൈഡ് ടെക്നോളജി (SAT) ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നത് എടുത്തുപറയേണ്ടതാണ്.

ഉദാഹരണത്തിന്, നിരവധി പ്രാണികൾ നെൽകൃഷിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. തവിട്ട്- മഞ്ഞ നിറത്തിലുള്ള തണ്ടുതുരപ്പൻ, ഇല മുരടിപ്പ് എന്നിവ നെൽകൃഷിയിൽ കണ്ടുവരുന്ന പ്രധാന ഭീഷണിയാണ്. ഇത്തരം പ്രശ്നങ്ങൾക്കെതിരെ പൂർണമായും സംരക്ഷണം ലഭ്യമാകും എന്നതാണ് കോർട്ടേവയുടെ വിത്ത് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ സാധ്യമാക്കുന്നത്. ഇത് ഉൽപ്പാദന ശേഷി വർധിപ്പിക്കുകയും വിത്തിന് പൂർണമായ സംരക്ഷണം നൽകുകയും ചെയ്യും.

കീടങ്ങൾ, ഫംഗസ്, മണ്ണിലെ രോഗാണുക്കൾ എന്നിവയിൽ നിന്ന് വിത്തുകളെയും തൈകളെയും സംരക്ഷിക്കുന്നതിനായി കുമിൾനാശിനികളോ കീടനാശിനികളോ പോലുള്ള രാസ അല്ലെങ്കിൽ ജൈവ പ്രയോഗങ്ങൾ വിത്തുകളുടെ ഉപരിതലത്തിൽ നേരിട്ട് പ്രയോഗിച്ചാണ് വിത്ത് സംസ്കരിക്കുന്നത്.
വിത്തുകളുടെയും ചെടികളുടെയും ആരോഗ്യം, മുളയ്ക്കൽ നിരക്ക്, കീടങ്ങൾക്കും രോഗങ്ങൾക്കും ഇരയാകുമ്പോൾ ചെടികളുടെ സംരക്ഷണം എന്നിവ മെച്ചപ്പെടുത്തി ഉയർന്ന നിലവാരമുള്ളതും മെച്ചപ്പെട്ടതുമായ വിളവെടുപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നതിന് കോർട്ടേവയുടെ വിത്ത് സംസ്കരണ സാങ്കേതികവിദ്യ മുതൽക്കൂട്ടാകുന്നു.

ചെടി വളർന്നു വരുമ്പോൾ പിന്നീട് വിള സംരക്ഷണത്തിനായി ഉൽപ്പന്നങ്ങളൊന്നും പ്രയോഗിക്കേണ്ടി വരില്ലെന്നത് കർഷകർക്ക് മനസിലാക്കാം. ഇത് കർഷകന് അത്യധികം പ്രയോജനകരമാകുന്നു- കാരണം കുറച്ച് വിഭവങ്ങളും കുറഞ്ഞ അധ്വാനവും മാത്രമാണ് ഇതിന് ആവശ്യമുള്ളത്. വിത്ത് വിതച്ച് 60- 70 ദിവസങ്ങൾക്ക് ശേഷവും കീടാക്രമണത്തിൽ നിന്ന് സംരക്ഷണം കൈവരിക്കാൻ സംസ്കരിച്ച വിത്തുകൾക്ക് സാധിക്കുമെന്ന് മേദക്കിലെ തൂപ്രൻ ഗവേഷണ കേന്ദ്രം (ടിആർസി) സന്ദർശിക്കവെ കോർട്ടേവ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വിളകളുടെ കാലാവധി അഞ്ച് മുതൽ പത്ത് ദിവസം വരെ കുറയ്ക്കുന്നതിനും കീടങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനും ഈ വിത്തുകൾ പര്യാപ്തമാണ്.

കൃഷി ജാഗരണിന്റെ സിഒഒയും AJAIയുടെ പുതുതായി നിയമിതനായ ഡിജിയുമായ ഡോ. പി കെ പന്ത്, സീഡ് അപ്ലൈഡ് ടെക്നോളജീസ് പോർട്ട്ഫോളിയോ എപിഎസിയിലെ റീജിയണൽ കൊമേഴ്സ്യലൈസേഷൻ & ബിസിനസ് ലീഡ് ഡോ. പ്രശാന്ത പത്രയുമായി ഈ വിഷയത്തിൽ സംവദിച്ചു. സീഡ് അപ്ലൈഡ് ടെക്‌നോളജി (SAT) ഇന്ത്യയിൽ, പ്രത്യേകിച്ച് നെല്ലിന് ഒരു നവോത്ഥാന ഘട്ടത്തിലാണെന്ന് ഡോ. പത്ര പറഞ്ഞു. 

'കൂടുതൽ സുസ്ഥിരമായ ഭക്ഷ്യോത്പാദനത്തിന് ആവശ്യമായ ഉപകരണങ്ങൾ കർഷകർക്ക് പ്രദാനം ചെയ്യാൻ കോർട്ടേവയുടെ സീഡ്- അപ്ലൈഡ് സൊല്യൂഷൻസിന് സാധിക്കും. സീഡ് അപ്ലൈഡ് ടെക്‌നോളജിയിൽ കൃഷിയിടത്തിൽ വിള സംരക്ഷണ ലായനികൾ പ്രയോഗിക്കുന്നതിന് പകരം വിത്ത് സംസ്‌കരിക്കുന്ന മാർഗങ്ങൾ ഉൾപ്പെടുന്നതിനാൽ, കൃഷിയിലെ രാസവസ്തുക്കളുമായുള്ള പാരിസ്ഥിതിക സമ്പർക്കം കുറയ്ക്കാൻ ഇവ സഹായിക്കും.'

ഇന്ത്യൻ വിപണിയോടും വിത്ത് പ്രയോഗിച്ചുള്ള സാങ്കേതികവിദ്യയോടുമുള്ള പ്രതിബദ്ധതയെ കുറിച്ച് കോർട്ടേവ അഗ്രിസയൻസ് ദക്ഷിണേഷ്യൻ പ്രസിഡന്റ് രാഹുൽ സവാനിയും വിശദീകരിച്ചു. 'പ്രവചനാതീതമായ കാലാവസ്ഥയും മറ്റും കർഷകരുടെ വിളവിനെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കുന്നതായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുവരുന്നു. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരു സുപ്രധാന ഉപാധിയാണ് വിത്ത് സംസ്കരണത്തിലെ പുരോഗതി. ഇത് കർഷകരെ അവരുടെ വിളകൾ നന്നായി മുളപ്പിക്കുന്നതിനും, മെച്ചപ്പെട്ട വിളവെടുപ്പ് നടത്തുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തോട്ടത്തിൽ ജൈവവളം ചെയ്യേണ്ടതിന്റെ കൃത്യതാ കണക്കുകൾ

ഇന്ത്യൻ കാർഷിക ആവാസവ്യവസ്ഥയോടുള്ള ഞങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയുടെ മറ്റൊരു ചുവടുവയ്പ്പായി ഇന്ത്യൻ കർഷകർക്ക് അവരുടെ കൈവശം വയ്ക്കാൻ കഴിയുന്ന ഏറ്റവും സങ്കീർണ്ണമായ വിത്ത് സംസ്കരണ ഉൽപ്പന്നങ്ങളിലൊന്ന് വിപണിയിൽ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' വിളവ് വർധിപ്പിക്കുന്നതിനും ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ തങ്ങളുടെ പ്രയത്നം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Cutting-edge Technology in seed treatment by Corteva to boost production
Published on: 29 September 2022, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now