1. Organic Farming

തെങ്ങ് കർഷകർക്ക് 15000 രൂപ വരെ സാമ്പത്തിക സഹായ പദ്ധതി - തെങ്ങു പുതുകൃഷി പദ്ധതി 2022-23

ഗുണമേയുള്ള തെങ്ങിൻ ഉപയോഗിച്ച് നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തെങ്ങു കൃഷി പദ്ധതിയിൽ നാളികേര വികസന ബോർഡ് കർഷകർക്ക് സാമ്പത്തിക സഹായം കൃഷി നൽകി വരുന്നു. തെങ്ങിനത്തെയും സ്ഥലത്തെയും അടിസ്ഥാനമാക്കി 1 ഹെക്ടറിൽ 6500 രൂപ മുതൽ 15000 രൂപ വരെയാണ് സാമ്പത്തിക സഹായമായി നൽകുക.

Arun T
coconut
തെങ്ങ് കർഷകർ

തെങ്ങു പുതുകൃഷി പദ്ധതി 2022-23

ഗുണമേയുള്ള തെങ്ങിൻ തൈകൾ ഉപയോഗിച്ച് നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തെങ്ങു കൃഷി പദ്ധതിയിൽ നാളികേര വികസന ബോർഡ് കർഷകർക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. തെങ്ങിനത്തെയും സ്ഥലത്തെയും അടിസ്ഥാനമാക്കി 1 ഹെക്ടറിൽ 6500 രൂപ മുതൽ 15000 രൂപ വരെയാണ് സാമ്പത്തിക സഹായമായി നൽകുക.

യോഗ്യത

സ്വന്തമായി 0.1 ഹെക്ടറിൽ (25 സെന്റ് ) കുറയാതെ 4 ഹെക്ടർ (10 ഏക്കർ) വരെ ഭൂമി കൈവശമുള്ള കർഷകർക്ക് ഈ പദ്ധതി പ്രകാരം സബ്സിഡിക്ക് അർഹതയുണ്ട്. അപേക്ഷകൻ കുറഞ്ഞത് 10 തെങ്ങിൻ തൈകളെങ്കിലും നട്ടിരിക്കിണം. അപേക്ഷകന് കൃഷി സ്ഥലത്തു നിയമപരമായ അവകാശം ഉണ്ടായിരിക്കണം.

സാമ്പത്തിക സഹായം

താഴെ വിശദീകരിക്കുന്ന പ്രകാരം പരമാവധി 4 ഹെക്ടർ സ്ഥലത്തിൽ രണ്ട് തുല്യ വാർഷിക ഗഡുക്കളായി സബ്സിഡി ലഭിക്കും

നെടിയ ഇനം
സാമ്പത്തിക സഹായം ഹെക്ടറിന് (രൂപ) - സാധാരണം ഇനം - 6500 രൂപ, കുന്നിൻ പ്രദേശങ്ങൾ, ഷെഡ്യൂൾഡ് പ്രദേശങ്ങൾ - 13750 രൂപ
സങ്കരയിനം
സാമ്പത്തിക സഹായം ഹെക്ടറിന് (രൂപ) - സാധാരണം ഇനം - 6750 രൂപ, കുന്നിൻ പ്രദേശങ്ങൾ, ഷെഡ്യൂൾഡ് പ്രദേശങ്ങൾ - 13750 രൂപ
കുറിയ ഇനം
സാമ്പത്തിക സഹായം ഹെക്ടറിന് (രൂപ) - സാധാരണം ഇനം - 7500 രൂപ, കുന്നിൻ പ്രദേശങ്ങൾ, ഷെഡ്യൂൾഡ് പ്രദേശങ്ങൾ - 15000 രൂപ

പശ്ചിമഘട്ട വികസന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകളെ കുന്നിൻ പ്രദേശമായി കണക്കാക്കപ്പെടുന്നതിനാൽ ആ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കർഷകർക്കു തെങ്ങിനത്തെ അടിസ്ഥാനമാക്കി തൈ ഒന്നിനു 85/- രൂപ മുതൽ 94/- രൂപ വരെ സബ്സിഡിക്ക് അർഹതയുണ്ട്. (WGDP-GO(MS) No. 16/2014/PLG dated 30.4.2014 of Govt. of Kerala).

അപേക്ഷാ ഫോമുകൾ ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (ഒന്നാം വർഷം : https://coconutboard.gov.in/docs/AEPaplM1.pdf,
രണ്ടാം വർഷം : https://coconutboard.gov.in/docs/AEPaplM2.pdf)

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ (ഒന്നാം വർഷം)

1. അപേക്ഷകന്റെ പേരിലുള്ളതും തൈ നട്ടിരിക്കുന്നതുമായ സ്ഥലത്തിന്റെ കരം അടച്ച രസീത്
2. ആധാർ കാർഡിന്റെ പകർപ്പ്

3. ആധാറുമായി ബന്ധിച്ച ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
4. പട്ടിക ജാതി പട്ടിക വർഗ്ഗം വിഭാഗത്തിൽപ്പെടുന്നുണ്ടെങ്കിൽ പ്രസ്തുത സർട്ടിഫിക്കറ്റിന്റെ പകർപ്പ്
5. കൃഷി സ്ഥലത്തിന്റെ ഫോട്ടോ (അപേക്ഷയിൽ 40 ൽ അധികം തൈകൾ ഉണ്ടെങ്കിൽ)

മുകളിൽ കൊടുത്തിരിക്കുന്ന ആവശ്യമായ രേഖകളോടൊപ്പം പൂരിപ്പിച്ച അപേക്ഷാഫോറം കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോർഡിൽ സമർപ്പിക്കുന്നതിന് വിധേയമായി സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഒന്നാം വർഷ സബ്സിഡി ലഭിച്ചശേഷം 2-ാം വർഷ അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തി സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ : തെങ്ങിൻ തോട്ടത്തിൽ ജൈവവളം ചെയ്യേണ്ടതിന്റെ കൃത്യതാ കണക്കുകൾ 

ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Subsidy for coconut farmers upto Rs 15000

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds