Updated on: 14 June, 2023 2:58 PM IST
Cyclone Biparjoy Updates: Cyclone will not affect Monsoon says IMD

ബിപാർജോയ് ചുഴലിക്കാറ്റ്, രാജ്യത്തെ മൺസൂൺ പ്രവാഹത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടിരിക്കുകയാണെന്നും, മഴയുടെ
മുന്നേറ്റത്തെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കില്ലെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, അറബിക്കടലിനു മുകളിലൂടെയുള്ള ഭൂമധ്യരേഖാ പ്രവാഹം വർദ്ധിച്ച് ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ മൺസൂൺ മുന്നേറാൻ ചുഴലിക്കാറ്റ് സഹായിച്ചതായി ഐഎംഡി മേധാവി പറഞ്ഞു. ചുഴലിക്കാറ്റ് ഇപ്പോൾ മൺസൂൺ പ്രവാഹത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടിരിക്കുന്നു എന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

മൺസൂണിന്റെ വലിയ തോതിലുള്ള സ്വാധീനം ഇനി പ്രതീക്ഷിക്കുന്നില്ല, എന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറഞ്ഞു.
ചുഴലിക്കാറ്റ് മൺസൂണിന്റെ തീവ്രതയെ ബാധിക്കുകയും, കേരളത്തിൽ മൺസൂൺ വരാൻ വൈകിപ്പിക്കുകയും ചെയ്തതായി ശാസ്ത്രജ്ഞർ വിലയിരുത്തി. ചുഴലിക്കാറ്റ് ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങൾക്കപ്പുറത്തേക്ക് മൺസൂണിന് കൂടുതൽ പുരോഗതി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മൺസൂൺ ജൂൺ 8നാണ് കേരളത്തിൽ ആരംഭിച്ചത്, ഒരാഴ്ച്ചയോളമാണ് മൺസൂൺ വൈകിയതെന്ന് വിദഗ്ദ്ധർ പറഞ്ഞു.

കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസം, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്ന് ഗവേഷകർ പറഞ്ഞു. എന്നിരുന്നാലും, കേരളത്തിൽ മൺസൂൺ കാലതാമസം പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മുംബൈയിലും ആരംഭിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന എൽ നിനോ സാഹചര്യങ്ങൾക്കിടയിലും, തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി വെളിപ്പെടുത്തി. 

എൽ നിനോ, സാധാരണയായി മൺസൂൺ കാറ്റിന്റെ ദുർബലതയും ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായി മൂന്ന് ലാ നിന വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷത്തെ എൽ നിനോ പ്രതിഭാസം ഉണ്ടായിട്ടുള്ളത്.   എൽ നിനോയുടെ വിപരീതമായ ലാ നിന സാധാരണയായി മൺസൂൺ കാലത്ത് നല്ല മഴ നൽകുന്നു. ഇന്ത്യയുടെ കാർഷിക ഭൂപ്രകൃതിക്ക് സാധാരണ മഴ വളരെ നിർണായകമാണ്, രാജ്യത്തിന്റെ അറ്റ കൃഷിയിടത്തിന്റെ 52 ശതമാനവും അതിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള വൈദ്യുതി ഉൽപ്പാദനത്തിന് പുറമെ കുടിവെള്ളത്തിന് നിർണായകമായ ജലസംഭരണികൾ നികത്തുന്നതിനും ഇത് നിർണായകമാണ്. രാജ്യത്തിന്റെ മൊത്തം ഭക്ഷ്യോത്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്, ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും നിർണായക സംഭാവന നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റോസ്ഗർ മേള സർക്കാരിന്റെ പുതിയ ഐഡന്റിറ്റിയായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

Pic Courtesy: Pexels.com

English Summary: Cyclone Biparjoy Updates: Cyclone will not affect Monsoon says IMD
Published on: 14 June 2023, 02:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now