1. News

Monsoon rain: ഇന്ത്യയിൽ ഈ വർഷം സാധാരണ മൺസൂൺ ലഭിക്കുമെന്ന് പ്രവചിച്ച് ഐഎംഡി

ഇന്ത്യയിൽ ഈ വർഷം സാധാരണ മൺസൂൺ ലഭിക്കുമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങളായ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച്ച അറിയിച്ചു.

Raveena M Prakash
This year, India will get normal monsoon declares the IMD
This year, India will get normal monsoon declares the IMD

ഇന്ത്യയിൽ ഈ വർഷം സാധാരണ മൺസൂൺ ലഭിക്കുമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങളായ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച്ച അറിയിച്ചു. ജൂണിൽ ആരംഭിക്കുന്ന നാല് മാസ മഴ സീസണിൽ 50 വർഷത്തെ, ശരാശരി 88 സെന്റീമീറ്റർ (35 ഇഞ്ച്) ന്റെ 96% നും 104% നും ഇടയിലാണ് IMD ശരാശരി സാധാരണ മഴയെ നിർവചിക്കുന്നത്. രാജ്യത്തു സംഭവിക്കുന്ന എൽ നിനോയുടെ ഭീഷണി ചൂണ്ടിക്കാട്ടി, ഈ വർഷം ഇന്ത്യയിൽ സാധാരണയിലും താഴെയുള്ള മൺസൂൺ മഴ ലഭിക്കുമെന്ന് സ്വകാര്യ പ്രവചകരായ സ്കൈമെറ്റ് തിങ്കളാഴ്ച പ്രവചിച്ചു.

ജൂൺ മുതൽ സെപ്തംബർ വരെ ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്ന മഴയുടെ 94% മാത്രമേ വരുന്ന സീസണിൽ ലഭിക്കൂകയൊള്ളു എന്ന്, സ്കൈമെറ്റ് വെതർ സർവീസസ് പറഞ്ഞു. ഭൂമധ്യരേഖാ പസഫിക്കിലെ ചൂടു മൂലമുണ്ടാകുന്ന എൽ നിനോ സംഭവം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കും. ഇന്ത്യയിൽ, എൽ നിനോ വരണ്ട കാലാവസ്ഥയും, മഴ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് മതിയായതും, കൃത്യസമയത്ത് ലഭിക്കുന്നതുമായ മൺസൂൺ മഴ വളരെ അത്യന്താപേക്ഷിതമാണ്. ഇത് ജനസംഖ്യയുടെ 60% പേരുടെയും പ്രധാന ഉപജീവനമാർഗത്തെയും, സമ്പദ്‌വ്യവസ്ഥയുടെ 18% ബന്ധപ്പെട്ടു വരുന്നു. 

ജലസേചന സൗകര്യമില്ലാത്ത ഇന്ത്യയിലെ ചില സംസ്ഥാനത്തെ കൃഷിഭൂമിയിൽ, നെല്ല്, ചോളം, ചൂരൽ, പരുത്തി, സോയാബീൻ തുടങ്ങിയ വിളകൾ വളർത്തുന്നതിന്, കർഷകർ ഈ വാർഷിക ജൂൺ-സെപ്റ്റംബർ മഴയെ ആശ്രയിച്ചിരിക്കുന്നു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്റെ അഭിപ്രായത്തിൽ ഈ വർഷം സാധാരണയിലും താഴെയുള്ള മൺസൂൺ ലഭിക്കുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയെ മോശമായി ബാധിക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അടുത്തിടെ പെയ്ത അകാല മഴയുടെ ആഘാതം നിരീക്ഷിക്കേണ്ടതുണ്ടെന്നുംരൂപ നിരക്ക് നിർണയ സമിതി വികസിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ കാഴ്ചപ്പാട് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: തുവര പരിപ്പിന്റെ താങ്ങുവില വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാർ

English Summary: This year, India will get normal monsoon declares the IMD

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds