ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ന്യൂനമർദ്ദം കേരള തീരത്തേക്ക് വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.അതുകൊണ്ടുതന്നെ കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്നുമുതൽ മഴ വർധിക്കുന്നത് ആയിരിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ ശക്തിപ്പെടാനാണ് സാധ്യത.
ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-08-2021 മുതൽ 07-08-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീസമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽവീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
The northern districts of Kerala will receive heavy rainfall from today.
04-08-2021 മുതൽ 07-08-2021 വരെ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ശ്രീലങ്കൻ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.