ഇന്ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കനത്ത മഴ പ്രതീക്ഷിക്കാം. അടുത്ത രണ്ട് ദിവസം വരെ നിലവിലെ കാലാവസ്ഥ തുടരുന്നതാണ്. ഉച്ചയ്ക്ക് ശേഷം ഉള്ള സമയത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയതോതിൽ ഇടിമിന്നലോടുകൂടിയ മഴ പ്രത്യക്ഷപ്പെടാം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നുമുതൽ ദുർബലമാകും. അതോടെ ഉത്തരേന്ത്യയിൽ മഴയ്ക്ക് കുറവുണ്ടാകും. ഓഗസ്റ്റ് 19 ന് ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിലെ മഴയുടെ തോത് ഉയർത്തുമോ എന്ന് ആശങ്ക നിലനിൽക്കുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
07-08-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
07-08-2021 മുതൽ 09-08-2021 വരെ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ശ്രീലങ്കൻ തീരങ്ങൾ എന്നീ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഓഗസ്റ്റ് 07 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.