വിവിധതരം ഈന്തപഴങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാര്‍ കുറവാണെന്നാണ് കണ്ണൂരിലെ വ്യാപാരികള്‍ പറയുന്നത്.
വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യത്തിന് ഈന്തപ്പഴങ്ങള്‍ കച്ചവടക്കാരിലേക്കെത്തി. കിലോയ്ക്ക് 150 രൂപ മുതലാണ് ഈന്തപ്പഴ വില.
അറബ് രാജ്യങ്ങളായ സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും ഈന്തപ്പഴം എത്തുന്നത്. ഇറാനില്‍ നിന്നുമെത്തുന്ന ഈന്തപ്പഴത്തേക്കാള്‍ വില സൗദിയിലേതിനാണ്. ഖാലാസ്, മജഡൂള്‍, കാദ്രി, മബ്‌റും, ഡബ്ബാസ്, സഫായി, ഫര്‍ദ് , കിമിയ തുടങ്ങി പത്തിലധികം പുതിയ ബ്രാന്‍റുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.
70 തരത്തിലുള്ള ഇറാനി ഈന്തപ്പഴവുമുണ്ട്. കാരക്കയ്ക്ക് 200 രൂപ മുതലാണ് വില. കാരക്കയില്‍ തന്നെ രണ്ട് തരമുണ്ട്. സൗദിയില്‍ നിന്നുള്ള അജ്‌വ, ദുര്‍ജൂബ്, മബ്‌റും എന്നിവയാണ് വിപണയില്‍ ഏറ്റവും വില കൂടിയ ഇനങ്ങള്‍. ഒരു കിലോക്ക് 1200 രൂപയാണ് വില. ഇറാനില്‍ നിന്നും വരുന്ന കിമിയ ഈന്തപ്പഴത്തിന് കിലോക്ക് 400 രൂപ മുതലാണ് വില. ഇവ first quality, second quality എന്നിങ്ങനെയാണ്. കാലിഫോര്‍ണിയ, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന അക്രോട്ടിനു കിലോയ്ക്ക് 700, 900 എന്നിങ്ങനെയാണ് വില.
150 രൂപ മുതലുള്ള സാധാരണ ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്. സാധാരണ നോമ്പ് കാലം തുടങ്ങുമ്പോള്‍ തന്നെ വലിയ കച്ചവടം നടക്കുന്നതാണ്. ഇത്തവണ അതുണ്ടായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലുമാണ് വ്യാപാരികള്‍. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ വന്‍ വില നല്‍കി സ്‌റ്റോക്ക് ചെയ്ത ഈന്തപ്പഴം മാര്‍ക്കറ്റില്‍ വിലകുറച്ച് നല്‍കാനും വ്യാപാരികള്‍ നിര്‍ബന്ധിതരാകുകയാണ്. കൂടാതെ പഴ വിപണിയിലെ വിലകയറ്റം ആവശ്യക്കാരെ പിന്നോട്ടടിക്കുന്നു.
പെട്രോളിനും ഡീസലിനും വില കൂടിയത് ഫ്രൂട്ട് വ്യവസായ മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് കണ്ണൂരിലെ വ്യാപാരി രഞ്ജിത്ത് പറഞ്ഞു. കച്ചവടം വളരെ കുറവാണെന്നും പെട്ടെന്ന് മോശമായി പോകുന്ന സാധനമായതിനാൽ വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.