രാജ്യത്തെ സൂക്ഷമ,ചെറുകിട, ഇടത്തരം സംരഭങ്ങൾക്ക് തീർത്തും ലളിതമായ രീതിയിൽ ഡിജിറ്റൽ വായ്പ്പകൾ അനുവദിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചതായി ഡിബിഎസ് ബാങ്ക്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ പെട്ട സംരംഭങ്ങൾക്ക് 20 കോടി രൂപവരെയുള്ള വായ്പകളാണ് നൽകുക. ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ലോഡ് ചെയ്തു കൊണ്ട് ഇത്തരം വായ്പകൾക്ക് വളരെ ലളിതമായി ഓൺലൈൻ അപേക്ഷ നൽകാം. അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായകൾക്ക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് നൽകണമെന്നും ബാങ്ക് പറയുന്നു.
പലതരത്തിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ഇത് വിശകലനം ചെയ്താകും തുടർന്നുള്ള നടപടികൾ. അപേക്ഷകന്റെ മൊത്തം ബിസിനസിന്റെ സാമ്പത്തിക സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ പവായ്പാ ഓഫർ ഓട്ടോമാറ്റിക് ആയി നൽകുകയാണ് ചെയ്യുന്നത്.
25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് അഞ്ചു കോടി രൂപവരെയുള്ള വായ്പകൾക്ക് നിബന്ധനകൾക്കു വിധേയമായി 24 മണിക്കൂറിനുള്ളിൽ തത്വത്തിൽ അംഗീകാരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മറ്റ് നടപടിക്രമങ്ങൾ അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.