രാജ്യതലസ്ഥാനമായ ഡൽഹിയിൽ ശുദ്ധജല വിതരണം ചെയ്യുന്നതിനായി നഗരത്തിന്റെ പല ഭാഗങ്ങളിലായി 500 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ ചേരികൾ, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയാവും വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ പദ്ധതിയുടെ ഭാഗമായി മായാപുരിയിൽ സ്ഥാപിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഈക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരിയിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാട്ടർ എടിഎം കാർഡ് ഉപയോഗിച്ച് ഒരു വ്യക്തിയ്ക്ക് പ്രതിദിനം 20 ലിറ്റർ വരെ ശുദ്ധജലം വരെ ലഭ്യമാക്കാൻ വാട്ടർ എടിഎം വഴി പദ്ധതി മൂലം സാധ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില കിലോ 200 രൂപയ്ക്ക് മുകളിൽ
Pic Courtesy: Pexels.com