Updated on: 1 June, 2023 12:15 PM IST
Delhi records coolest in May after 36 years says climate experts

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ, 36 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമായി മെയ് മാസം രേഖപ്പെടുത്തിയാതായി കേന്ദ്ര കാലാവസ്ഥ അധികൃതർ പറഞ്ഞു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD)യുടെ കണക്കനുസരിച്ച്, മെയ് മാസത്തിൽ ഡൽഹിയിൽ അധികമഴ പെയ്തു, അതോടൊപ്പം ശരാശരി പരമാവധി താപനില 36.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞുവെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മേയ് മാസത്തിൽ ഇത്തരമൊരു കാലാവസ്ഥ, അനുഭവപ്പെട്ടിട്ടില്ലെന്നു നഗരവാസികൾ പറഞ്ഞു. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമാണ് എന്നും അവർ പറഞ്ഞു, ജൂലൈയിലും ഓഗസ്റ്റിലും മഴ പെയ്യുമെന്ന് തോന്നുന്നുവെന്ന് അവർ പറഞ്ഞു. ഐ‌എം‌ഡിയുടെ കണക്കനുസരിച്ച്, മെയ് മാസത്തിൽ വെറും ഒമ്പത് ദിവസം മാത്രമാണ് ഡൽഹിയിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസായി ഉയർന്നത്, രണ്ട് ദിവസത്തെ ഉഷ്ണതരംഗം ദേശീയ തലസ്ഥാനത്തിന്റെ പ്രത്യേക പ്രദേശങ്ങളെ ബാധിച്ചുവെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും, നേരിയതോ മിതമായതോ ആയ തീവ്രതയുള്ള മഴയുണ്ടാകുമെന്ന് IMD പ്രവചിച്ചിരിക്കെയാണ്, ബുധനാഴ്ച പുലർച്ചെ ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തത്. മലിനീകരണവും, മരങ്ങൾ മുറിച്ചുമാറ്റലുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും മൂലമാണ് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് ആദ്യമായി കടുക് സംഭരിക്കാനൊരുങ്ങി അസം സർക്കാർ

Source: Indian Metereological Department 

Pic Courtesy: Pexels.com

English Summary: Delhi records coolest in May after 36 years says climate experts
Published on: 01 June 2023, 12:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now