Updated on: 13 December, 2022 11:59 AM IST
Delhi's Lowest temperature reaches 8.9 Degree Celsius

ചൊവ്വാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "Moderate" നിലവാരത്തിലേക്ക് മെച്ചപ്പെട്ടെങ്കിലും, നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 8.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സൂചിപ്പിച്ചു. തിങ്കളാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില 8.4 ഡിഗ്രി സെൽഷ്യസാണ്, ഇത് ശരാശരിയേക്കാൾ അല്പം താഴെയാണ്.

ഡൽഹിയിലെ, എയർ ക്വാളിറ്റി ഇൻഡക്‌സ് മിതമായ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഏകദേശം 9 AM ന് എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 195 ൽ നിൽക്കുന്നു, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഡാറ്റകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 8:30 ന് ആപേക്ഷിക ആർദ്രത 77 ശതമാനമായിരുന്നു.  ചൊവ്വാഴ്ച ഡൽഹിയിലെ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസായി മാറാൻ സാധ്യതയുണ്ടെന്ന് IMD അറിയിച്ചു.

ഒരു ദിവസം മുമ്പത്തെ കൂടിയ താപനില 27.1 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് സീസണിലെ ശരാശരിയേക്കാൾ നാല് പോയിന്റ് കൂടുതലാണ്, അതേസമയം വായുവിന്റെ ഗുണനിലവാരം 'Poor' എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂർ ദൈർഘ്യമുള്ള AQI 218, 'Poor' എന്ന് രേഖപ്പെടുത്തി.

പൂജ്യത്തിനും 50 നും ഇടയിലുള്ള AQI 'Good' എന്നും, AQI 51 നും 100 നും ഇടയിൽ 'Satisfactory' ആയും, 101-നും 200-നും ഇടയിൽ 'Moderate' ആയും, 201-നും 300-നും ഇടയിൽ 'Poor' ആയും, 301-നും 400-നും ഇടയിൽ 'Very Bad' ആയും, 401-നും 500-നും ഇടയിൽ 'Severe' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ധീരഹൃദയരുടെ പരമോന്നത ത്യാഗത്തിന് രാജ്യം നന്ദിയുള്ളവരാണ്: പ്രസിഡന്റ് ദ്രൗപതി മുർമു

English Summary: Delhi's Lowest temperature reaches 8.9 Degree Celcius
Published on: 13 December 2022, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now