മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് പ്രകൃതി കൊടുത്ത സൗകര്യങ്ങളായിരുന്നു കവുങ്ങിൻ പാള കൊണ്ടുള്ള തൊപ്പിയും, പാളകോരിയും, കുത്ത് പാളയും, പാള വിശറിയുമെല്ലാം . ഇവയെല്ലാം തന്നെ ഇവരുടെ നിത്യോപയോഗ സാധനങ്ങളായിരുന്നു.പ്രകൃതി സൗഹൃദ നിത്യോപയോഗ വസ്തുക്കളായ ഈ ഉപകരണങ്ങളെ തിരിച്ച് പിടിക്കുകയാണെങ്കിൽ നമ്മുടെ റോഡും കുളവും കടലും കായലും ഒന്നും തന്നെ പ്ലാസ്റ്റിക്ക് കാർന്ന് തിന്നുകയില്ല എന്ന വസ്തുത നാം മനസിലാക്കണം . വിദേശ രാജ്യങ്ങൾ നമ്മുടെ കരകൗശല വസ്തുക്കൾക്ക് വേണ്ടി കൈ നീട്ടി നിൽക്കുകയാണ് .കവുങ്ങിൻ പാളകൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഇന്ന് വിദേശത്തുള്ളവർക്ക് വലിയ പ്രിയമാണ് .കോടിക്കണക്കിന് രൂപയുടെ പാള ഉപകരണങ്ങളാണ് വിദേശത്തേക്ക് ഒഴുകുന്നത് .പാള പാത്രങ്ങൾക്കുള്ള വലിയ ഡിമാൻറ് കേരളത്തിലുടനീളം ചെറുകിട യൂണിറ്റുകൾ തുടങ്ങാൻ സംരഭകർക്ക് പ്രചോദനമായി .ഇതിൽ നിന്നെല്ലാം ലക്ഷകണക്കിന് പാത്രങ്ങളാണ് ഒരു മാസം, വിദേശത്തേക്ക് പറക്കുന്നത് വളരെ അനായാസവും ചിലവ് കുറഞ്ഞതുമാണ് പാള പാത്ര നിർമ്മാണം .ഇതിന് ആവശ്യമായ പാളകൾ തമിഴ്നാട്ടിൽ നിന്നോ നാട്ടിലെ കർഷകരിൽ നിന്നോ തുച്ഛമായ വിലയ്ക്ക് വാങ്ങും
നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ലീഫ് ക്യാപ് മോൾഡിങ് പ്രസ്സ് എന്ന ഉപകരണമാണ് .പാളകൾ പാത്രമാക്കുന്നതിന് മുൻപ് മുറിച്ചെടുത്ത് നന്നായി കഴുകി കുതിർക്കുന്നു അതിന് ശേഷം മഞ്ഞൾ പൊടി തേച്ച് . മഞ്ഞ് പൊടി പാളകൾക്ക് നിറവും മുനുക്കവും നൽകുന്നു .അതിത് ശേഷം Press ൽ അടിച്ച് എടുത്തുന്നു . പ്രസ്സ് ന്റെ മോൾഡ് മാറ്റുന്നതിന് അനുസരിച്ച് പല രൂപത്തിലുള്ള പാത്രങ്ങൾ ഉണ്ടാക്കി എടുക്കാം .നിർമ്മാണത്തിന് ശേഷം പാക്ക് ചെയ്യുന്നു .ആ വ ശ്യത്തിനനുസരിച്ച് പാത്രങ്ങൾ നിർമ്മിക്കാൻ പറ്റുന്നില്ലെന്നാണ് ഈ തൊഴിലാളികൾ പറയുന്നത് .പാള പാത്രങ്ങൾ മലയാളിയുടെ നിത്യോപയോഗത്തിൽ വരുത്തുകയാണെങ്കിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് ഒരു പരിധി വരെ കുറയ്ക്കാം .ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഇതിന് വലിയ പിൻതുണകൾ ഉണ്ടെങ്കിൽ ഇത് ഒരു വൻ വിജയ മാ യി രി ക്കും