തിരുവനന്തപുരം: ലോക് ഡൗൺ അനിശ്ചിതാവസ്ഥയിൽ കാർഷിക മേഖല സ്തംഭിക്കാതിരിക്കാൻ കരുതലുമായി കൃഷി വകുപ്പ്. ഭക്ഷ്യ ക്ഷാമം മുന്നിൽ കണ്ട് പരമാവധി ഭക്ഷ്യോത്പാദനം ഉറപ്പാക്കുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത് .
സംസ്ഥാനത്തൊട്ടാകെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചതും കാലാവസ്ഥ എല്ലാ രീതിയിലും കൃഷിക്ക് അനുയോജ്യമായിരുന്നതിനാലും ഒന്നാം വിള നെൽകൃഷിക്കും ഓണക്കാല പച്ചക്കറിക്കുമുള്ള നിലം ഒരുക്കുന്നതിനും പറ്റിയ സാഹചര്യമാണ്.
വിത്ത് , വളം ഡിപ്പോകൾ പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പ് , വി എഫ് പി സി കെ തുടങ്ങിയ ഏജൻസികൾ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് ഇതിനകം തന്നെ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട് .
കൂടാതെ ലോക്ഡൗൺ സമയത്ത് വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പലവിധ സഹായങ്ങളും കൃഷിവകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചെയ്യുന്നുണ്ട്.
വീട്ടിലെപച്ചക്കറി കൃഷിയെക്കുറിച്ച് ഹൃസ്വചിത്രങ്ങൾ കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയത് ബ്യൂറോയുടെ വെബ്സൈറ്റ് ചാനലിലും യുറ്റ്യുബിലും വെബ്സൈറ്റിലും (www.fibkeral.gov.in)ലഭ്യമാണ്.
വീട്ടിലെ കൃഷി സംബന്ധമായ സംശയങ്ങൾ കാർഷിക സർവകലാശാലയുടെ കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.
call 9744 44 42 79
കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലെ കൃഷിയിൽ താല്പര്യം ഏറി വരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഫാം ഇന്ഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.