Updated on: 13 January, 2021 10:00 AM IST
കഴിഞ്ഞ നവംബറിൽ പച്ചക്കറികൾക്കും ഫലവർഗങ്ങളും തറവില നിശ്ചയിച്ച പ്രഖ്യാപനം ഗവൺമെൻ്റ് നടത്തി

കാർഷിക സമൃദ്ധി ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മികച്ച തീരുമാനങ്ങളാണ് സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ ആവിഷ്കരിച്ചത് . പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുവാനും അതുവഴി കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമായി എടുത്ത നടപടികളിലൂടെ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാർഷിക വകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷികരംഗത്ത് വരുത്തി കൊണ്ടിരിക്കുന്നത്

2020 -21 മുതൽ അടുത്ത 10 വർഷത്തേക്ക് ഓരോവർഷവും ഒരു കോടി ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് കേരളത്തിലെ കാർഷികരംഗത്ത് സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നതാണ്
സർക്കാർ നയങ്ങളിൽ ഒന്നാമത്തേത്. 2020- 21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിപ്രകാരം 1.31 കോടി ഫലവൃക്ഷതൈകൾ ഈ സാമ്പത്തിക വർഷം വിതരണം ചെയ്തു കഴിഞ്ഞു .

വരും വർഷങ്ങളിൽ പദ്ധതിയുടെ മികച്ച തുടർച്ച നടപ്പിലാക്കുമ്പോൾ വലിയൊരു മാറ്റം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് നിസംശയം പറയാം. പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കാനായി നിരന്തര പരിശ്രമം നടത്തി എന്നതാണ് മറ്റൊരു സുപ്രധാനമായ നേട്ടം .

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലം 52829 .99 ഹെക്ടറിൽ നിന്നും 96313 .1 7 ഹെക്റ്ററി ലേക്ക് ഉയർന്നു എന്നത് ശ്രദ്ധേയമാണ് .കൃഷി ചെയ്യുന്ന സ്ഥലം ഇരട്ടിയോളം വർദ്ധിച്ചത്.

കൂടാതെ ഉത്പാദനത്തിലും ഗണ്യമായ വർദ്ധനയുണ്ടായി . 7.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 14.93 ലക്ഷം മെട്രിക് ടണ്ണിലേക്കാണ് പച്ചക്കറിയുടെ ഉത്പാദനം കഴിഞ്ഞ അഞ്ചു വർഷത്തിൽ വർദ്ധിച്ചത് . പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടെയും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടെയുള്ള ലക്ഷ്യം ഫലം കൈവരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത് .

ഇത്തരം നയങ്ങളുടെ തുടർച്ചയായിട്ടാണ് കഴിഞ്ഞ നവംബറിൽ പച്ചക്കറികൾക്കും ഫലവർഗങ്ങളും തറവില നിശ്ചയിച്ച പ്രഖ്യാപനം ഗവൺമെൻ്റ് നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 16 ഇനം ഫലവർഗങ്ങൾക്കും പച്ചക്കറികൾക്കും തറവില പ്രഖ്യാപിച്ചുകൊണ്ട് വിലയിടിവ് ഉണ്ടാവുകയാണെങ്കിൽ കർഷകർക്ക് മികച്ച സഹായം നൽകുന്നതിനുള്ള നയമാണ് കേരള സർക്കാർ സ്വീകരിച്ചത്.

ഇപ്രകാരം പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കാനും ദീർഘവീക്ഷണത്തോടെ നാടിനെ ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കുവാനും കർഷകക്ഷേമം ഉറപ്പാക്കാനുമുള്ള നയങ്ങളിലൂടെ കാർഷിക രംഗത്ത് സമഗ്രമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡിഗ്രി യോഗ്യത ഉള്ളവർക്ക് പേർസണൽ അസിസ്റ്റന്റ് ആകാം

English Summary: Department of Agriculture with food security through agricultural prosperity
Published on: 13 January 2021, 09:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now