സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണ അവസരം. എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒരു ആനുകൂല്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കയ്യിൽ ഇൻവെസ്റ്റ് ചെയ്യാൻ 25,000 രൂപ ഉണ്ടെങ്കിൽ നല്ല പലിശ നിരക്കിൽ മാസം വരുമാനം ലഭിക്കുന്ന പദ്ധതിയിൽ നിങ്ങൾക്കും അംഗമാകാം.
എസ് ബി ഐ ബാങ്കിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ ഒരു സേവനം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും ഈ പദ്ധതിയെക്കുറിച്ച് 90 ശതമാനം ആളുകൾക്കും അറിയുകയില്ല എന്നതാണ് സത്യം. ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം എന്ന പേരിൽ അറിയപ്പെടുന്ന ഒരു പദ്ധതി മുഖേനയാണ് ഇത്തരത്തിലൊരു ആനുകൂല്യം ലഭിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ബ്രാഞ്ച് മുഖേനയും നമുക്ക് ഈ പദ്ധതിയുടെ അംഗം ആകാൻ സാധിക്കും. നിലവിൽ മിനിമം ആന്വിറ്റി തുക പരിഗണിക്കുന്നത് ആയിരം രൂപയും അതോടൊപ്പം മിനിമം ഇൻവെസ്റ്റ്മെന്റ് ആയി പരിഗണിക്കുന്നത് 25,000 രൂപയുമാണ്. പരമാവധി എത്ര രൂപ വേണമെങ്കിലും നമുക്ക് ഈ പദ്ധതിയിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
കുറഞ്ഞത് മുപ്പത്തിയാറ് മാസം മുതൽ 120 മാസം വരെയുള്ള കാലയളവിൽ ആണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ നീളുന്ന പദ്ധതിയിലാണ് ചേരുന്നതെങ്കിൽ 5.30% ആയിരിക്കും പലിശ ലഭിക്കുക. ഇതോടൊപ്പം അഞ്ച് വർഷം മുതൽ പത്ത് വർഷം വരെയുള്ള പദ്ധതിയാണ് എടുക്കുന്നത് എങ്കിൽ 5.40% ആയിരിക്കും പലിശ ലഭിക്കുക.
5 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ പ്രതിമാസം 15,000 രൂപ വരെ ഈ പദ്ധതിയിൽ നിന്നും വരുമാനം എന്ന രീതിയിൽ ലഭിക്കുന്നതാണ്.
ഈ പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും പദ്ധതിയിൽ അംഗമാകാനും നിങ്ങളുടെ അടുത്തുള്ള എസ്ബിഐയുടെ ബ്രാഞ്ചുമായി സമീപിക്കുക.