ഇന്ത്യയിൽ പ്രമേഹം കൂടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതും കൂടുതൽ കുട്ടികളിലാണ്. അതായത് ടൈപ്പ്-1 പ്രമേഹം.
ടൈപ്പ്-1 പ്രമേഹമുള്ളവർക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( Indian Council of Medical Research) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
ഇതുള്ളവർക്കും സാധാരണ ഉപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രമേഹ ജനസംഖ്യയുള്ള രാജ്യമായാണ് ഇന്ത്യ മാറിയത്. ലോകത്തിലെ ഓരോ ആറിലൊരാൾക്കും പ്രമേഹമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം 150 ശതമാനം വർധിച്ചതായും, ഗ്രാമ, നഗരങ്ങളിൽ 25–34 പ്രായക്കാർക്കിടയിൽ പ്രമേഹം വർധിക്കുന്നതായി സൂചനയെന്നും ഐസിഎംആർ പറഞ്ഞു.
ടൈപ്പ് 1 ഡയബറ്റിസ് എന്നത് നിങ്ങളുടെ ശരീരം ഭക്ഷണം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് ഊർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന ജീവിതകാലാവസ്ഥയാണ്.നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, ഗ്ലൂക്കോസ് എന്ന ഒരു ലളിതമായ പഞ്ചസാരയിലേയ്ക്ക് ഭക്ഷണം ദഹിപ്പിക്കപ്പെടുന്നു . ഓരോ ശാരീരിക പ്രവർത്തനത്തിനും, ഗ്ലോക്കോസ് ആവശ്യമാണ്. ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടെങ്കിൽ, നിങ്ങളുടെ പാൻക്രിയാസ് ഇൻസുലിൻറെ ഉത്പാദനം നിർത്തുന്നു.
മുതിർന്നവരിലാണ് ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലി അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് കുട്ടികളിൽ പ്രമേഹം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയിൽ 1,28,500 കുട്ടികളും കൗമാരക്കാരും പ്രമേഹബാധിതരാണെന്നാണ് റിപ്പോർട്ട്. കൂടാതെ, ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 97,700 കുട്ടികൾ ടൈപ്പ് 1 പ്രമേഹം അനുഭവിക്കുന്നു. മാത്രമല്ല , 2021 ഡിസംബറിൽ WHO പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രമേഹമുള്ള ഇന്ത്യൻ ജനസംഖ്യയുടെ 95% ത്തിലധികം പേർക്കും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുണ്ട് എന്നാണ്.
എന്താണ് സാധാരണ ലക്ഷണങ്ങൾ?
കഠിനമായ ക്ഷീണം
തുടർച്ചയായ മൂത്രമൊഴിക്കൽ
അമിതമായ ദാഹം
ഭാരം കുറയുക
ആരോഗ്യകരമായ ഭക്ഷണക്രമവും ക്രമമായ ശാരീരിക പ്രവർത്തനങ്ങളും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് WHO റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, ശരിയായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അവർക്ക് പ്രയോജനം ചെയ്യുന്ന ഒരു ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം.