കേന്ദ്ര ആരോഗ്യമന്ത്രലയത്തിന് കീഴിലെ പൊതു മേഖലാ സ്ഥാപനമായ എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയുടെ പുതിയ കേന്ദ്രം തിരുവനന്തപുരത്തെ പാപ്പനംകോട് ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ആരോഗ്യ സഞ്ജീവനി പോളിസി; അഞ്ച് ലക്ഷം വരെ ഹെൽത്ത് ഇൻഷുറൻസ്
മേലാംകോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ശ്രീദേവി എസ് കെയും പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ആശാ നാഥ് ജി.എസും ചേര്‍ന്ന് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. എസ്.എം. ഉണ്ണികൃഷ്ണന്‍ (വി.പി. ഐബിഡി, സിസി & എസ്പി), ഡോ രാജ്‌മോഹന്‍ (ഡിജിഎം, മെഡിക്കല്‍ ലാബ് പ്രോജക്ടുകള്‍) എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ശതാവരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്. എല്ലാവിധ രക്തപരിശോധനകളും 20% മുതല്‍ 60% വരെ ഇളവിലാണ് നല്‍കി വരുന്നത്. പാപ്പനംകോടിനു പുറമെ കവടിയാര്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പുലയനാര്‍കോട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, തിരുമല, പേയാട്, മണക്കാട് എന്നിവിടങ്ങളിലും ഹിന്ദ്ലാബ്സ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുതിരയ്ക്ക് മാത്രമല്ല മുതിര; ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്, എസ്എടി ആശുപത്രിയില്‍ ഹിന്ദ്ലാബ്സ് എംആര്‍ഐ സ്‌കാന്‍ സെന്ററും ഉണ്ട്. രാജ്യത്തുടനീളം 280 ഹിന്ദ്ലാബ്‌സുകളാണ് നിലവിലുള്ളത്. വിവരങ്ങള്‍ക്ക്: 9188952217, 9188900125.