1. Health & Herbs

ശതാവരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

പോഷക സമൃദ്ധമായതിനാൽ ശതാവരി ഒരു പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു. ഇതിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ സി, കെ, ഇ, ഫോളേറ്റ്സ്, കാർബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. 2004-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആന്റിബോഡികളുടെ വർദ്ധനവ് കാണിക്കുന്നു എന്ന് പറയുന്നുണ്ട്.

Saranya Sasidharan
Health Benefits of Shatavari
Health Benefits of Shatavari

നമ്മുടെ വൈകാരികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ നേരിടാൻ സഹായിക്കുന്ന ഒരു ആയുർവേദ സസ്യമാണ് ശതാവരി.
ഈ ചെടി ധാരാളം ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഈ ചെടിയുടെ പേര് സംസ്‌കൃതത്തിൽ "നൂറ് രോഗങ്ങളുടെ ശമനം" എന്നാണ് അർത്ഥം വരുന്നത്, നൂറ്റാണ്ടുകളായി ഇത് മനുഷ്യർ ഉപയോഗിച്ച് വരുന്നു.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ആരോഗ്യ സസ്യത്തിൻ്റെ ഗുണങ്ങളറിയാം...

ശതാവരിയുടെ ആരോഗ്യ ഗുണങ്ങൾ

പ്രതിരോധശേഷി വർധിപ്പിച്ചേക്കാം

പോഷക സമൃദ്ധമായതിനാൽ ശതാവരി ഒരു പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു. ഇതിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ സി, കെ, ഇ, ഫോളേറ്റ്സ്, കാർബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. 2004-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആന്റിബോഡികളുടെ വർദ്ധനവ് കാണിക്കുന്നു എന്ന് പറയുന്നുണ്ട്.

ചുമയിൽ നിന്ന് ആശ്വാസം നൽകാം

നിങ്ങൾക്ക് ചുമയുണ്ടെങ്കിൽ, പെട്ടെന്നുള്ള ആശ്വാസത്തിനായി നിങ്ങൾ ശതാവരിയുടെ ഗുണങ്ങളെ ഉപയോഗിക്കാവുന്നതാണ്, ചുമയിൽ നിന്ന് ഫലപ്രദമായി ആശ്വാസം ലഭിക്കാൻ പശ്ചിമ ബംഗാളിൽ ഇതിന്റെ റൂട്ട് ജ്യൂസാക്കി ഉപയോഗിക്കുന്നുണ്ട്. ഇത് ചുമക്ക് ആശ്വാസം കണ്ടെത്തുന്നതിന് സഹായിക്കുന്നു.

വൃക്കയിലെ കല്ലുകൾ ചികിത്സിക്കാം

കിഡ്‌നിയിലെ കല്ലിൻ്റെ വേദന സഹിക്കാൻ പറ്റില്ല അല്ലെ? ഇത് വൃക്കകളിൽ രൂപപ്പെടുകയും അസഹനീയമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ അവസ്ഥയെ ചികിത്സിക്കാൻ ശതാവരി ഉപയോഗപ്രദമാകും. 2005-ൽ നടത്തിയ ഒരു പഠനത്തിൽ ശതാവരി വേരിന്റെ സത്ത് ഉപയോഗിക്കുന്നത് ഓക്സലേറ്റ് കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിച്ചതായി കണ്ടെത്തി. കൂടാതെ, ഇത് അവരുടെ മൂത്രത്തിലെ മഗ്നീഷ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ മഗ്നീഷ്യം സഹായിക്കും.

വിഷാദരോഗം ചികിത്സിക്കാം

വിഷാദം ഇന്ന് ഒരു സർവ്വ സാധാരണ രോഗമാണ്, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അത് അനുഭവിക്കുന്നു. പാർശ്വഫലങ്ങൾ കാരണം അവരിൽ ഭൂരിഭാഗവും മരുന്നുകൾ കഴിക്കാൻ ഭയപ്പെടുന്നു. എന്നിരുന്നാലും, ശതാവരിയും അതിന്റെ ആൻറി ഡിപ്രസിങ് ഗുണങ്ങളും ഇത്തരം അവസ്ഥകളെ നേരിടാൻ ഒരു പരിധി വരെ സഹായിച്ചേക്കാം.

രക്തത്തിലെ പഞ്ചസാരയും ഹൃദയാരോഗ്യവും നിലനിർത്താം

രക്തത്തിലെ പഞ്ചസാര അഥവാ പ്രമേഹം ഇന്ന് ഒട്ടുമിക്ക പേരിലും കാണപ്പെടുന്ന അസുഖമാണ്. ഭക്ഷണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കുക എന്നല്ലാതെ ഇത് നിയന്ത്രിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. 2007-ൽ നടത്തിയ ഗവേഷണമനുസരിച്ച്, ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങളാൽ ശതാവരി അനുഗ്രഹീതമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല മെഡിക്കൽ പ്രാക്ടീഷണർമാരും വിശ്വസിക്കുന്നത് പ്രമേഹത്തിനുള്ള ഒരു പുതിയ ചികിത്സയായി മാറാൻ ഇതിന് എല്ലാ സാധ്യതകളും ഉണ്ടെന്നാണ്.
കൂടാതെ, ഈ ആയുർവേദ സസ്യം ഡൈയൂററ്റിക് സ്വഭാവമുള്ളതാണ്, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഹൃദയസ്തംഭനമുള്ള രോഗികൾക്ക് ഇത് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുല്ലപ്പൂവ് മുടിയിൽ ചൂടാൻ മാത്രമല്ല; ആരോഗ്യ ഗുണങ്ങൾ

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Health Benefits of Shatavari

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds