സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ പശുവളര്‍ത്തലും ഉൾപ്പെടുത്തുന്നു. നഗരപ്രദേശങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതി.സംസ്ഥാന സര്‍ക്കാര്‍ നഗര പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ രൂപം നല്‍കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലാണ് ക്ഷീര കര്‍ഷകരെയും ഉള്‍പ്പെടുത്തിയത്.
ഒരു ദിവസത്തെ വേതനം 271 രൂപയാണ്. പരമാവധി 100 ദിവസത്തെ വേതനം വരെ ലഭിക്കും.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ലഭിക്കുന്ന ദിവസങ്ങളില്‍ പശുക്കളെ പരിപാലിച്ചു എന്ന് വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രം, 2 പശുക്കളുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മില്‍മയുടെ ക്ഷീര സംഘത്തില്‍ 10 ലീറ്ററില്‍ കുറയാതെ പാല്‍ നല്‍കുന്നതിന്റെ പാസ്ബുക്ക് എന്നീ രേഖകളും സമര്‍പ്പിക്കണം.