Updated on: 13 November, 2022 9:11 AM IST
തൃശ്ശൂരിൽ കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പിന്റെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് നവംബർ 14ന്

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിനു കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് രാജ്യവ്യാപകമായി ഒരു കാമ്പെയ്‌ൻ ആരംഭിച്ചു.   ഏത് ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഫേസ് ഓതന്റിക്കേഷൻ ടെക്നിക്ക് എന്ന സുപ്രധാനമായ ചുവടുവെപ്പിന് 2021 നവംബറിൽ, കേന്ദ്ര  സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തുടക്കം കുറിച്ചിരുന്നു. 

ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നിക് ജനപ്രിയമാക്കുന്നതിനുമായി ഒരു പ്രത്യേക രാജ്യവ്യാപക കാമ്പെയ്‌ൻ, ഈ വകുപ്പ് ആരംഭിക്കുന്നു.  രജിസ്റ്റർ ചെയ്തിട്ടുള്ള  പെൻഷനേഴ്‌സ് അസോസിയേഷനുകൾ, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ, കേന്ദ്രഗവൺമെന്റിന്റെ മന്ത്രാലയങ്ങൾ, സിജിഎച്ച്എസ് വെൽനസ് സെന്ററുകൾ എന്നിവയ്ക്ക്  പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച്  കൊണ്ട് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്/ഫേസ് ഓതന്റിക്കേഷൻ ടെക്നിക്ക് പ്രോത്സാഹിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വിരമിച്ചവരുടെ ജീവിതം കൂടുതൽ അനായാസമാക്കും.

ഇതിന്റെ ഭാഗമായി  പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥ  സംഘം തൃശൂർ സന്ദർശിക്കും.  കേന്ദ്ര ഗവൺമെന്റിലെ  പെൻഷൻകാർക്കായി 2022 നവംബർ 14 ന്  (തിങ്കൾ)  തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ബാനർജി മെമ്മോറിയൽ ക്ലബ്ബിൽ  രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെയാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത് .  എല്ലാ പെൻഷൻകാർക്കും അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ സമർപ്പിക്കാൻ ഈ  കേന്ദ്രം സന്ദർശിക്കാം. ഇത് കൂടാതെ തൃശ്ശൂരിൽ മറ്റു അഞ്ചു കേന്ദ്രങ്ങളായ ജവഹർ ബാലഭവൻ ചെമ്പുക്കാവ്, എസ് ബി ഐ ബ്രാഞ്ചുകളായ തൃശൂർ മെയിൻ ബ്രാഞ്ച്, പാറമേക്കാവ് ബ്രാഞ്ച്, സിവിൽ സ്റ്റേഷൻ ബ്രാഞ്ച്, റൌണ്ട് സൗത്ത് ബ്രാഞ്ച് എന്നിവിടങ്ങളിലും ക്യാമ്പ്  നടക്കും .

ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നിക്കിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പ്രക്രിയ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന രണ്ട് വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന പെൻഷൻ വകുപ്പിന്റെ-DOPPW_INDIA OFFICIAL-  എന്ന ഔദ്യോഗിക യൂട്യൂബ് ചാനൽ സന്ദർശിക്കാൻ എല്ലാ പെൻഷൻകാരോടും കേന്ദ്ര സംഘം അഭ്യർത്ഥിച്ചു. എല്ലാ പെൻഷൻകാരും ഡിജിറ്റൽ മാധ്യമം വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ തൃശ്ശൂരിലെ ഈ കേന്ദ്രങ്ങൾ   സന്ദർശിക്കണമെന്ന് കേന്ദ്ര സംഘം അഭ്യർത്ഥിച്ചു.

നേരത്തെ, ലൈഫ് സർട്ടിഫിക്കറ്റുകൾ നേരിട്ട് സമർപ്പിക്കേണ്ടതുണ്ടായിരുന്നു.  ഇതിനായി പ്രായമേറിയ  പെൻഷൻകാർ മണിക്കൂറുകളോളം ബാങ്കുകൾക്ക് പുറത്ത് ഊഴം കാത്ത്  നിൽക്കേണ്ടിയിരുന്നു.  ഇപ്പോൾ, അവരുടെ വീടുകളിലിരുന്ന്  ഒരു ബട്ടണിൽ ക്ലിക്കുചെയ്യുന്നതിലൂടെ ഇത് സാധ്യമായിരിക്കുന്നു.  മൊബൈൽ മുഖേനയുള്ള ഫേസ് ഓതന്റിക്കേഷൻ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പ്രക്രിയയിൽ, ആദ്യമായി ആധാർ നമ്പർ, ഒടിപിക്കുള്ള മൊബൈൽ നമ്പർ, പിപിഒ നമ്പർ, ബാങ്ക്/പോസ്റ്റ് ഓഫീസിലെ അക്കൗണ്ട് നമ്പർ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ  ആവശ്യമാണ്.  സംസ്ഥാന ഗവൺമെന്റ്  ജീവനക്കാർക്കും സംസ്ഥാന ട്രഷറി ഓഫീസിന്റെ  അധികാരികൾക്കും ഈ സൗകര്യം ലഭ്യമാണ്.

1.10.22 മുതൽ ഇന്നുവരെയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കണക്കുകൾ ഇവയാണ്: ആകെ  - 29,29,986

ഫേസ് ഓതന്റിക്കേഷനിലൂടെ ആകെ - 1,52,172,ആകെ DLC CGOV - 11,95,594. കൂടാതെ CGOV-യുടെ  ഫേസ് ഓതന്റിക്കേഷൻ 96,099.

English Summary: Digital Life Certificate Camp of Central Pension & Pensioners Welfare Dept at Thrissur on 14/11
Published on: 13 November 2022, 09:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now