പത്തനംതിട്ട: ഓണത്തോട് അനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള പ്രത്യേക ഇ- ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ ഹാന്‍ടെക്സിന് നാല് ഷോറൂമുകളാണുള്ളത്. പത്തനംതിട്ട കോളജ് റോഡ്, അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നഗരസഭ കോംപ്ലക്സ്, പന്തളം പഞ്ചായത്ത് ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഈ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് 16,854.84 ലക്ഷം രൂപ ധനസഹായം; കേരളത്തിന് 493.25 ലക്ഷം രൂപ
ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍പേമെന്റില്‍ തുണി വാങ്ങാം. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു
കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലം വരെ എപ്പോള്‍ തുണിത്തരങ്ങള്‍ വാങ്ങിയാലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40 ശതമാനം വിലക്കിഴിവാണ് ആകെ ലഭിക്കുക.
ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ ഗവ. റിബേറ്റ് + ഡിസ്‌ക്കൗണ്ട് ലഭ്യമാകുക. വ്യാജ കൈത്തറി ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ കൈത്തറി മുദ്രയുളള യഥാര്‍ഥ കൈത്തറി ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ ഹാന്‍ടെക്സ് ഷോറൂമുകളെ സമീപിക്കണമെന്ന് ഏറണാകുളം മേഖലാ മാനേജര്‍ കെ.എസ്. സ്വപ്ന അറിയിച്ചു. അംഗ സംഘങ്ങളില്‍ ഉത്പാദിപ്പിച്ച വൈവിധ്യമാര്‍ന്ന കൈത്തറി തുണിത്തരങ്ങള്‍ ഹാന്‍ടെക്സിന്റെ ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ ഹാന്‍ടെക്സിന്റെ സ്വന്തം കൈത്തറി ബ്രാന്‍ഡ് ആയ കമാന്‍ഡോ ഷര്‍ട്ട്, കേമി കുര്‍ത്തി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.