കേരള യൂണിവേഴ്‌സിറ്റിയില്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി 31.12.2020 വരെ നീട്ടി
2020-21 അദ്ധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നൽകിയ കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസത്തിന്റെ 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 31.12.2020 വരെ നീട്ടി.
ബിരുദ പ്രോഗ്രാമുകള്‍
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, ലൈബ്രറി സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബി.ബി.എ
ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, എം.ബി.എ., മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ്
സര്‍വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.
ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്.
യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപകര്‍പ്പ്, അനുബന്ധരേഖകള്‍ മുതലായവ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ്‌പോസ്റ്റ് മുഖേന അയക്കണം