Updated on: 4 December, 2020 11:19 PM IST
കുടപ്പനക്കുന്ന് കൃഷിഭവനുകളിലെ 250 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 21.10.20 രാവിലെ 11 ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സാഹിത്യ പഞ്ചാനനന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ കെ.ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും.

വട്ടിയൂര്‍ക്കാവ് വികസന പക്ഷാചരണത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിലെ 250 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. രോഗം ബാധിച്ച തെങ്ങ് മുറിച്ചു മാറ്റി പകരം തെങ്ങിന്‍ തൈ വിതരണം, തെങ്ങിന് വളം, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്പ് സെറ്റ്, കിണര്‍, ഇടവിള കൃഷി കിറ്റ് വിതരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.


കൊടുങ്ങാനൂര്‍, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, തുരുത്തും മൂല, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കിണവൂര്‍, ചെട്ടിവിളാകം എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് കൃഷി ഭവനുകളില്‍ ഒക്ടോബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സബ്സിഡികൾ കർഷകർ അറിഞ്ഞിരിക്കേണ്ടത്.

#Krishi #Krishibhavan #Agriculture #coconut #Seed #Krishijagran

English Summary: Distribution of diseased coconut seedlings instead of cuttings-kjkbboct2020
Published on: 20 October 2020, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now