1. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 08,09 തീയതികളില്‍ ആട് വളര്‍ത്തല്‍, 10-ന് ഇറച്ചിക്കോഴി വളര്‍ത്തല്‍, 18-ന് താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 04829-234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2.ഡിജിറ്റല്‍ വീഡിയോ മത്സരത്തിന് (ടി.വി.ചാനല്‍ വിഭാഗം ) ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം 2021-2022 ല്‍ ഡിജിറ്റല്‍ വീഡിയോ മത്സരത്തിന് (ടി.വി.ചാനല്‍ വിഭാഗം) എന്‍ട്രികള്‍ ക്ഷണിക്കുന്നു.
പ്രൊഫഷണല്‍ വിഭാഗത്തില്‍ കേരളത്തിലെ അംഗീകൃത ടി.വി.ചാനലുകളില്‍, 2020 – 2021 ല്‍ ജൈവകൃഷി എന്ന ആശയം ഉള്‍ക്കൊണ്ട് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ സംവിധായകരാണ് ഇതിനായി അപേക്ഷിക്കേണ്ടത്. സംപ്രേക്ഷണം ചെയ്ത ചാനലിന്റെ ലോഗോയും, വാട്ടര്‍മാര്‍ക്കും, വീഡിയോയില്‍ ഉണ്ടായിരിക്കണം, പ്രസ്തുത വീഡിയോ, സംപ്രേക്ഷണം ചെയ്ത ദിവസവും ചാനലില്‍ സംപ്രേക്ഷണം ചെയ്തു എന്ന് ചാനല്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
കേരളത്തിനുള്ളിലുളള ലൊക്കേഷന്‍ ആയിരിക്കണം. ഒന്നാം സമ്മാനം 25,000/- രൂപയും, രണ്ടാം സമ്മാനം 20,000/- രൂപയും, മൂന്നാം സമ്മാനം 15,000/- രൂപയുമാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 ആണ്. എന്‍ട്രികള്‍ അയയ്‌ക്കേണ്ട വിലാസം : എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2314358, 9383470289 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
3. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പായിപ്പാട്, തൃക്കൊടിത്താനം കൃഷിഭവന്‍ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെങ്ങിന്‍തോട്ടത്തിലെ ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ക്ക് പകരം ഉത്പാദനക്ഷമത കൂടിയ തെങ്ങിന്‍തൈകള്‍ ലഭിക്കുന്നതിനും ഇടവിള ചെയ്യുന്നതിനുളള (കിഴങ്ങുവിളകള്‍, ഇഞ്ചി, മഞ്ഞള്‍) വിത്തുകള്‍ ലഭിക്കുന്നതിനും ഫെബ്രുവരി 8-നകം അതത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണ്. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് തെങ്ങൊന്നിന് 1000 രൂപ സഹായം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
4. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഫെബ്രുവരി 09 മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകള്‍, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം നടത്തും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
Distribution of high yielding coconut saplings and training programs on various topics. The Talayolaparambu Animal Husbandry Training Center has organized online training on goat rearing, broiler rearing on the 10th and duck rearing on the 18th and 08th of this month.