Updated on: 12 March, 2024 12:03 PM IST
ക്ഷേമപെൻഷൻ വിതരണം മാർച്ച് 15 മുതൽ; 1 മാസത്തെ തുക ലഭിക്കും

1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു മാർച്ച്‌ 15 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മസ്റ്ററിങ് പൂർത്തീകരിച്ച എല്ലാവർക്കും പെൻഷൻ തുക ലഭിക്കും. ഏപ്രിൽ മുതൽ അതതുമാസം പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ലഭിക്കും. 1600 രൂപവീതം 52 ലക്ഷം പേർക്കാണ് വിതരണം ചെയ്യുക.

2. കെ റൈസ് മാർച്ച് 13ന് വിപണിയിലെത്തും. ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും, കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം - എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.

3. കൊക്കോ സംസ്കരണവും മൂല്യവർധനവും വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. തൃശൂർ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണ കേന്ദ്രത്തിൽവച്ച് മാർച്ച് 16ന് സൗജന്യ പരിശീലനം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്- 9400851099, 9846707712.

4. കൊല്ലത്തെ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ക്ക് പുത്തനുണർവ്. ടാന്‍സാനിയയില്‍ നിന്നും തോട്ടണ്ടി എത്തിയതോടെ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പുതുക്കിയ 23 ശതമാനം കൂലി വര്‍ധന കൂടി പ്രാബല്യത്തില്‍ വന്നത് തൊഴിലാളികൾക്ക് ആശ്വാസമായി. ഈ വര്‍ഷം മുടക്കമില്ലാതെ തുടര്‍ച്ചയായി ജോലി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും 12,000 മെട്രിക്ക് ടണ്‍ തോട്ടണ്ടി കൂടി എത്തുന്നതോടെ ഈ വര്‍ഷം തുടര്‍ച്ചയായി ജോലി നല്‍കാന്‍ സാധിക്കും. 14,000ല്‍ അധികം തൊഴിലാളികളാണ് കോര്‍പ്പറേഷന്‍ ഫാക്ടറികളിലെ വിവിധ സെക്ഷനുകളില്‍ ജോലി ചെയ്യുന്നത്.

English Summary: Distribution of welfare pension from March 15 1 month amount will be received kn balagopal
Published on: 12 March 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now