കോട്ടയം: ജില്ലാ ക്ഷീര സംഗമം മാർച്ച് മൂന്ന്, നാല് തീയതികളിൽ കുര്യനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. മാർച്ച് നാലിന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ - സംസ്ഥാന അവാർഡ് ജേതാക്കളെ മന്ത്രി ആദരിക്കും.
അഡ്വ. മോൻസ് ജോസഫ് എം.എൽ എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെ മാണി സി കാപ്പൻ എം.എൽ.എ ആദരിക്കും. കന്നുകാലി പ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനം സി.കെ ആശ എം എൽ എ വിതരണം ചെയ്യും. ജില്ലയിലെ മികച്ച ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ യുവ കർഷകരെ ആദരിക്കും.
ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നു
മികച്ച മാതൃക തീറ്റപ്പുൽ കൃഷിത്തോട്ടത്തിനുള്ള സമ്മാനം മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ക്ഷീര സംഘത്തിനുള്ള സമ്മാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബും വിതരണം ചെയ്യും.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ ഗിരീഷ് കുമാർ, പി.എസ് പുഷ്പ മണി, ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ. ടി തങ്കച്ചൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ഉഴവൂർ ബ്ലോക്ക് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, കേരള ക്ഷീര കർഷക ക്ഷേമ നിധി ബോർഡംഗം സോണി ഈറ്റക്കൽ, ഉഴവൂർ ക്ഷീരസംഘം പ്രസിഡന്റ് ബിജി ഈറ്റാനിയേൽ , ജനപ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ, ബോർഡംഗങ്ങൾ പങ്കെടുക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു
മാർച്ച് മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന ക്ഷീര കർഷക സംവാദം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന സഹകരണ ശില്പശാല അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദർശന മത്സരം, നാടൻ പശുക്കളുടെ പ്രദർശനം, ക്ഷീര കർഷക സെമിനാർ, എക്സിബിഷൻ, ഗവ്യ ജാലകം, കലാസന്ധ്യ എന്നിവയും സംഘടിപ്പിക്കും.