1. Livestock & Aqua

ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നു

കോവിഡ് പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ക്ഷീരകർഷകർക്ക് ക്ഷീരവികസനവകുപ്പ് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു.

K B Bainda
50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപ
50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപ

കാസർഗോഡ് :കോവിഡ് പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ക്ഷീരകർഷകർക്ക് ക്ഷീരവികസനവകുപ്പ് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ 2021 ഏപ്രിൽ മാസത്തിൽ പാലളന്ന ക്ഷീര കർഷകർക്ക് കാലിത്തീറ്റ 50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപ ക്ഷീരവികസനവകുപ്പിൽ നിന്നും സബ്സിഡി ആയി ലഭിക്കും.

The Department of Dairy Development provides subsidized fodder to dairy farmers who are facing severe difficulties in the Kovid background. Dairy farmers registered in the Dairy Development Societies registered under the Dairy Development Department in April 2021 will get a subsidy of Rs. 400 / - per 50 kg sack of fodder from the Dairy Development Department.

മിൽമ ഫീഡ്സ് (മിൽമ ഗോൾഡ്) അല്ലെങ്കിൽ കേരളാഫീഡ്സ് (എലൈറ്റ്) കാലിത്തീറ്റയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. ക്ഷീരസംഘത്തിൽ ഒന്നു മുതൽ 10 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും 11 മുതൽ 20 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് മൂന്നു ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിനു മുകളിൽ പാൽ അളന്ന കർഷകർക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയുമാണ് ലഭിക്കുക. അർഹരായ കർഷകരുടെ വിവരങ്ങൾ ക്ഷീരസംഘം സെക്രട്ടറിമാർ അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർക്ക് മെയ് 30നകം ലഭ്യമാക്കണം.

Milma Feeds (Milma Gold) or Keralafeeds (Elite) fodder is supplied at subsidized rates. Farmers who give one to 10 liters of milk in the dairy group will get two sacks of fodder, farmers who give 11 to 20 liters of milk will get three sacks of fodder and those who weigh more than 20 liters will get five sacks of fodder. Details of eligible farmers should be made available by the Dairy Secretaries to the respective Block Dairy Development Officers by May 30.

English Summary: Subsidized fodder is provided to dairy farmers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds