ചുഴലിക്കാറ്റ്, ചുഴലിക്കാറ്റ് മൂലമുള്ള കാലം തെറ്റിയുള്ള മഴ, ആലിപ്പഴവർഷം. ഉരുൾപൊട്ടൽ മേഘസ്ഫോടനം, മിന്നൽ, പ്രകൃതിയിൽ നിന്നുള്ള അഗ്നിബാധ, വെള്ളക്കെട്ട് എന്നിവ മൂലം നാശനഷ്ടമുണ്ടായാൽ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യേണ്ടത് അനിവാര്യമാണ്.
പരാജയപ്പെട്ട വിതയ്ക്കൽ, ഇടക്കാല ദുരന്തങ്ങൾ എന്നിവ മൂലം വ്യാപകമായ വിളനാശം ഉണ്ടാകുമ്പോൾ കർഷകർ അറിയിക്കേണ്ട ആവശ്യമില്ല.
വിളവെടുപ്പിനുശേഷം ഉണക്കാനായി വിളകൾ കൃഷിയിടത്തിൽ 14 ദിവസം വിരിച്ചിട്ടിരിക്കുമ്പോൾ പ്രകൃതിദുരന്തം മൂലം എന്തെങ്കിലും നഷ്ടമുണ്ടായാൽ നഷ്ടം പ്രത്യേക പ്ലോട്ടിന്റെ കൃഷിയിടത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും.
അന്തിമമായ വിളവ് കുറയുകയാണെങ്കിൽ വിളവെടുപ്പ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് ക്ലെയിം തുക നൽകും
നിങ്ങളുടെ വിള ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് ഇപ്പോൾ അനായാസമായിരിക്കുന്നു
പ്രധാൻ മന്ത്രി ഫസൽ ബിമാ യോജനയുടെ അനായാസ ക്ലെയിം നടപടികൾ
(പ്രാദേശിക ദുരന്തങ്ങളും വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങളും)
1. വിള നഷ്ടവും / നാശവും എങ്ങനെ റിപ്പോർട്ട് ചെയ്യും? വിവിധ മാർഗ്ഗങ്ങളിൽ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യുക.
ക്രോപ് ഇൻഷുറൻസ് ആപ്പ് (ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യം)
ഇൻഷുറൻസ് കമ്പനിയുടെ ടോൾഫ്രീ നമ്പർ
ബാങ്ക് പ്രാഥമിക കൃഷി വായ്പാ സമിതി
അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ ബ്ലോക്ക്, ജില്ലാ ഓഫീസർ
2. എന്താണ് റിപ്പോർട്ട് ചെയ്യേണ്ടത്?
ഇൻഷൂർ ചെയ്ത വിളയുടെ സർവേ നമ്പർ
ബാധിച്ച ഏരിയയും നഷ്ടത്തിന്റെ കൃത്യമായ കാരണവും
സംഭവത്തിന്റെ തീയതിയും സമയവും
വിള നഷ്ടത്തിന്റെ തെളിവ് (ക്രോപ് ഇൻഷുറൻസ് ആപ്പ് വഴി ഫോട്ടോ സമർപ്പിക്കുക) - കൃഷിയിടത്തിന്റെ വിലാസം
സൂചിതമായ ഇൻഷുറൻസ് യൂണിറ്റ്
ലോൺ സേവിംഗ്സ് അക്കൗണ്ട് വിശദാംശങ്ങൾ
3. ആവശ്യമായ രേഖകൾ
കൃഷിസ്ഥലത്തിന്റെ രേഖകൾ അടക്കം ഉചിതമായി പൂരിപ്പിച്ച ക്ലെയിം ഫോം ഇൻഷൂറൻസ് രസീത്
വിള നഷ്ടം നാശത്തിന്റെ ഫോട്ടോ
നഷ്ടമുണ്ടായ സംഭവത്തിന്റെയും നഷ്ടത്തിന്റെ ആധിക്യത്തെയും സൂചിപ്പിക്കുന്ന പ്രാദേശിക പ്രതങ്ങളിലെ വാർത്ത കട്ടിംഗുകൾ