പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവും അപകടസാദ്ധ്യതകളും കണക്കിലെടുത്തുകൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ കുടുംബസുരക്ഷയ്ക്കായി രൂപംകൊടുത്ത പദ്ധതിയാണ്. ഇത് ഏതെങ്കിലും തരത്തിൽ കുടുംബത്തിന്റെ താങ്ങായിരിക്കുന്നവർക്ക് വന്നുപെടുന്ന അപകടത്തിനോ മരണത്തിനോ അതുവഴി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കോ ഉള്ള സാമ്പത്തിക പരി രക്ഷയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള ഇൻഷ്വറൻസാണിത്.
പദ്ധതിയിൽ ചേരാൻ വേണ്ട യോഗ്യത
പതിനെട്ടുവയസ്സിനും എഴുപതുവയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം.
സവിശേഷതകൾ
12 രൂപ പ്രീമിയം അടച്ചുകൊണ്ട് നേടാവുന്ന ഇൻഷുറൻസ് പരിരക്ഷയാണിത്. മരണം സംഭവിക്കുയോ, രണ്ട് കൈയ്യും, കാല്, കണ്ണ് നഷ്ടപ്പെടുകയോ ചെയ്യുന്നവർക്ക് 2 ലക്ഷം രൂപ വരെ ഇതുവഴി ലഭിക്കും.