പശു, എരുമ, ആട്, പന്നി, മുയൽ, മുട്ടക്കോഴി, ഇറച്ചിക്കോഴി, താറാവ്, കാട എന്നിവയെ വളര്‍ത്തി പാൽ, മുട്ട, ഇറച്ചി എന്നിവ ഉൽപാദിപ്പിച്ച് അവ വിപണനം നടത്തി വരുമാനമാർഗ്ഗമായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മേഖലയിൽ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങൾ അവലംബിക്കുവാൻ സഹായിക്കുന്ന സൗജന്യ പരിശീലന പരിപാടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്നുണ്ട് ഒന്നു മുതൽ 5 ദിവസം വരെ നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇവിടെ നല്‍കുന്നത്.
പരിശീലനം ആഗ്രഹിക്കുന്നവർ അപേക്ഷ അതതു സ്ഥലത്തെ ട്രെയിനിംഗ് ഓഫീസർക്ക് നൽകണം. മറുപടിക്കായി സ്റ്റാമ്പ് പതിപ്പിച്ച പോസ്റ്റ് കാർഡ് സമർപ്പിക്കണം.Those who want training should submit the application to the training officer at the respective place. Stamped postcard should be submitted for reply.
പരിശീലന കേന്ദ്രങ്ങളുടെ വിലാസം, ഫോൺ നമ്പർ ചുവടെ:
1 മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 0471 2732918
2 കൊട്ടിയം, കൊല്ലം – 0474 2531468
3 ചെങ്ങന്നൂർ, ആലപ്പുഴ – 0479 2452277
4 തലയോലപ്പറമ്പ്, കോട്ടയം – 04829 234323
5 എറണാകുളം– ആലുവ – 0484 2624441
6 പാലക്കാട്–മലമ്പുഴ – 0491 2815206
7 കണ്ണൂർ–മുണ്ടയാട് – 0497 2721168
പരിശീലന വിഷയങ്ങൾ പരിശീലന കാലയളവ്
1 കറവ പശു പരിപാലനം 5 ദിവസം
2 വ്യവസായികാടിസ്ഥാനത്തിൽ പശു വളർത്തൽ 3 ദിവസം
3 എരുമ വളർത്തൽ 2 ദിവസം
4 പോത്തു കുട്ടി വളർത്തൽ 1 ദിവസം
5 ആടു വളർത്തൽ 2 ദിവസം
6 പന്നി വളർത്തൽ 2 ദിവസം
7 മുയൽ വളർത്തൽ 2 ദിവസം
8 മുട്ടക്കോഴി വളർത്തൽ 3 ദിവസം
9 ഇറച്ചിക്കോഴി വളർത്തൽ 3 ദിവസം
10 വീട്ടുവളപ്പിലെ കോഴി വളർത്തൽ 2 ദിവസം
11 ടർക്കിക്കോഴി വളർത്തൽ 1 ദിവസം
12 കാട വളർത്തൽ 1 ദിവസം
13 എമു വളർത്തൽ 2 ദിവസം
14 ഓമന പക്ഷികളുടെ പരിപാലനം 2 ദിവസം
15 വളർത്തുനായ് പരിപാലനം 3 ദിവസം
16 തീറ്റപ്പുൽക്കൃഷി 1 ദിവസം
30 കര്‍ഷകരെയെങ്കിലും ഗ്രാമതലത്തിൽ സംഘടിപ്പിച്ച് സൗകര്യം ഒരുക്കിയാൽ മൃഗസംരക്ഷണ പരിശീലന ഉദ്യോഗസ്ഥർ പഠനോപാധികളുമായി ഗ്രാമതലത്തിൽ കർഷകർക്ക് നേരിട്ടു പരിശീലനം നൽകുന്നതാണ്. പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈ സ്ഥാപനങ്ങളിൽ പരിശീലനത്തിന് ഫീസ് ഈടാക്കുന്നില്ല. പരിശീലനത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ഭക്ഷണച്ചെലവ് ഉൾപ്പെടെയുള്ള പരിശീലന ചെലവുകൾ പരിശീലനകേന്ദ്രം വഹിക്കുന്നു.
പാലുൽപന്ന നിർമ്മാണം സംബന്ധിച്ച് ക്ഷീരകർഷകർക്ക് ആവശ്യമായ പരിശീലനം ക്ഷീരവികസന വകുപ്പിന്റെ ആലത്തൂർ, കോഴിക്കോട്, കോട്ടയം, പട്ടം (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. (0471–2445749)
കേരള കന്നുകാലി വികസന ബോർഡിന്റെ മാട്ടുപ്പെട്ടി പരിശീലനകേന്ദ്രത്തിൽനിന്നും കന്നുകാലി വളർത്തൽ, കൃത്രിമ ബീജാധാനം എന്നിവ സംബന്ധിച്ചും പാലക്കാട് ധോണി ഫാമിൽ നിന്നും ആടുവളർത്തൽ, തീറ്റപ്പുൽകൃഷി എന്നിവ സംബന്ധിച്ചും പരിശീലനം ലഭിക്കും. (0471–2440920)
മിൽമയുടെ തൃശൂർ രാമവർമ്മപുരത്തുള്ള പരിശീലനകേന്ദ്രത്തിൽ നിന്നും പശുവളർത്തൽ സംബന്ധിച്ച് പരിശീലനം ലഭിക്കും.
വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്ററിനറി കോളജിലെ വിവിധ ഫാമുകളിൽ നിന്നും മൃഗസംരക്ഷണമേഖലയിലെ വിവിധ കാര്യങ്ങൾ നേരിട്ട് അറിയുവാൻ കഴിയും. ഇറച്ചി സംസ്കരണത്തെ സംബന്ധിച്ച് മണ്ണുത്തി മീറ്റ് ടെക്നോളജി വിഭാഗത്തിൽ നിന്നും പരിശീലനം ലഭിക്കും (0487–2370956) പാലുൽപന്ന നിർമ്മാണം സംബന്ധിച്ച് ഡെയറി പ്ലാന്റിൽ നിന്നും (0487– 2370848) പരിശീലനം
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: KVK നടത്തിയ ഓൺലൈൻ ക്ലാസ്സിലെ ചില പ്രധാന ചില പോയ്ന്റ്സ് പറയാം