വിപണിയിൽ അടുത്തകാലത്ത് എത്തിയ പഴമാണ് തെക്കേ അമേരിക്കന്‍ സ്വദേശിയായ ഡ്രാഗൺ ഫ്രൂട്ട്. ഇതിന്റെ രുചിയും മാംസളമായ അകക്കാമ്പും അതിലെ തരികൾ കലർന്നഭാഗവും ഇതിനെ പ്രിയപെട്ടതാക്കുന്നു.ഉഷ്ണമേഖലാ പഴമാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ'പിത്തായ.' പുറത്ത് വലിയ ശല്ക്കദങ്ങള്‍ പോലെ തൊലിയും പിങ്ക് നിറവുമുള്ള ഇതിന്റെ ഒരു പഴം ശരാശരി 400 ഗ്രാം വരെ ഉണ്ടാകും.പഴം പോഷകസമ്ദ്ധമാണ്.
തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും.ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം.ഡ്രാഗണ്‍ ഫ്രൂട്ട് മുഖ്യമായും മൂന്നു താരത്തിലാണുള്ളത് .ചുവപ്പൻ ഡ്രാഗണ്‍ ഫ്രൂട്ട്, മഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ട്, കോസ്റ്ററിക്കൻ ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയാണവ. ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറംചട്ട എല്ലാ ഇനങ്ങൾക്കുമുണ്ട്. പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.
എല്ലാവരും ഇഷ്ടപെടുന്ന സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്. പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്. കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം രുചികരമാണ് ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്. വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.
നഴ്സറികളിൽ നിന്ന് വൻ വിലകൊടുത്തു വാങ്ങുന്നതിനു പകരം നമുക്ക് തന്നെ തൈകൾ ഉദ്പാദിപ്പിക്കാവുന്നതാണ് വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും.
വവ്വാൽ, രാത്രിശലഭങ്ങൾ തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് പരാഗണം. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല. അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. പൂവിട്ട് 30-50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടിൽ 5-6 വരെ വിളവെടുപ്പുകൾ സാധ്യമാണ്.