കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നവംബർ 1 മുതൽ നവംബർ 15 വരെ അപേക്ഷകൾ അയയ്ക്കാം. താൽപ്പര്യമുള്ളവർക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in സന്ദർശിച്ച് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഒഴിവുകളുടെ വിശദാംശങ്ങൾ
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയുടെ കോപ്പികൾ എന്നിവ അപ്ലോഡ് ചെയ്യണം.
ഗ്രാജ്വേറ്റ് അപ്രന്റീസ്- 50 ഒഴിവുകൾ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- 30 ഒഴിവുകൾ
ട്രേഡ് അപ്രന്റീസ്- 26 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വീഡിയോ കോൺഫറൻസിങ്ങായി അഭിമുഖം നടത്തും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ട്രെയിനിംഗുണ്ടായിരിക്കും. പ്രവേശനം നേടുന്നവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്ത്യൻ നേവി AA & SSR റിക്രൂട്ട്മെന്റ് 2021: 2500 ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുക