Updated on: 4 December, 2020 11:19 PM IST
ഡോ.ഗിഗ്ഗിൻ, അസിസ്റ്റൻറ് പ്രൊഫസർ

ഡോ.ഗിഗ്ഗിൻ,
അസിസ്റ്റൻറ് പ്രൊഫസർ,
കമ്യൂണിക്കേഷൻ സെൻറർ,
കാർഷിക സർവ്വകലാശാല,
മണ്ണുത്തി - 680651.
ഫോൺ: 9847335759

ജനിച്ചുവീഴുന്ന ഓരോ  പശുകിടാവും   ഗർഭപാത്രത്തിന്റെ   സുരക്ഷിതത്വത്തിൽ നിന്നും പുറംലോകത്തിന്റെ  തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലേക്ക് ആണ് എത്തിച്ചേരുന്നത്.  ഓരോ കിടാവും അന്തരീക്ഷ  അവസ്ഥകൾക്കും  വിവിധങ്ങളായ രോഗാണുക്കൾക്കും  വിധേയരാകുമെങ്കിലും  രോഗ സാധ്യതകൾ മിക്കതും അവയുടെ  ആരോഗ്യത്തെയും പ്രതിരോധശക്തിയെയും ഒക്കെ ആശ്രയിച്ചിരിക്കുന്നു. അതാത് രോഗാവസ്ഥയും രോഗമില്ലാത്ത അവസ്ഥയും  തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥയിലാണ് പശുക്കിടാവിന്റെ  ജീവിതമെന്നും അത്തരം സന്തുലിതാവസ്ഥയ്ക്ക് വരുന്ന നേരിയ വ്യതിയാനങ്ങൾ പോലും രോഗാവസ്ഥകൾക്ക് കാരണം ആകാമെന്നുമാണ് മനസ്സിലാക്കേണ്ടത്.

In dairy farming, the health of calf's is an important matter. Precautions must be taken to avoid any harmful diseases happening to them.

പശുകിടാങ്ങളുടെ ആദ്യകാല ജീവിതത്തെ ബാധിക്കുകയും മതിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന  പ്രധാന രോഗാവസ്ഥകളിൽ ഒന്നാണ് വയറിളക്കം. ഏതാണ്ട് 9 മാസകാലത്തിലേറെ കാത്തിരുന്നു ലഭിക്കുന്ന ഒരു പശുക്കിടാവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം രോഗാവസ്ഥകൾക്ക് കീഴടങ്ങി മരിക്കുന്നതിന് പ്രധാന കാരണം, ജനനാനന്തര പ്രാഥമിക പരിചരണങ്ങളിലെ  അപര്യാപ്തതകളാണ്. ജനിച്ചുവീഴുന്ന അന്തരീക്ഷത്തിലെ അപകടകാരികളായ രോഗാണുക്കൾക്കെതിരെ പിടിച്ചുനിൽക്കാൻ കിടാങ്ങൾക്ക് ശക്തി നൽകുന്നത് അവയ്ക്ക് ജനന-നവജാതകാലയളവില്‍  ലഭിക്കുന്ന പ്രതിരോധശേഷിയാണ്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി അവയ്ക്ക് ലഭിക്കുന്നതിന് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്  നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ അളവിൽ കന്നിപ്പാൽ കഴിപ്പുക്കുക എന്നതാണ്. ഗർഭാവസ്ഥയിൽ  കിടാവിനുള്ള  പ്രതിരോധശേഷിക്ക് താഴെ പറയുന്ന കാരണങ്ങളാൽ കുറവ് വരാവുന്നതാണ്.

Mostly the calfs will not be having much resistance power. So there are easily open to many diseases

  1. കന്നിപ്പാല്‍ ലഭിക്കാതെ വരുക --unable to feed Colostrum - first breast milk

ഗർഭാശയത്തിൽ നിന്നും പുറത്തേക്ക് വരുന്ന പ്രക്രിയ മൂലം കിടാവ് അനുഭവിക്കുന്ന ആഘാതവും  സമ്മർദ്ദവും ആവശ്യമായ അളവിലും നിശ്ചിതസമയത്തിനുള്ളിലും  കന്നിപ്പാൽ ലഭിക്കാതിരിക്കാന്‍ കാരണമായേക്കാം. കന്നിപ്പാലിലെ  പ്രതിരോധഘടകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാവുന്ന ആമാശയത്തിന്റെ ആന്തരിക  അവസ്ഥ ഏറ്റവും നന്നായി ഉണ്ടാകുന്നത് ജനനാന്തരം  ആദ്യത്തെ രണ്ടു മണിക്കൂർ സമയമാണ്. സമയം കഴിയുംതോറും കന്നിപാലിലെ പ്രതിരോധഘടകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി കിടാവിനു നഷ്ടപ്പെടുന്നു. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ കന്നിപാൽ  കുടിപ്പിക്കുകയാണ്‌ ഏറ്റവും നല്ലത്

  1. മതിയായ പോഷണം ലഭിക്കാതെ വരിക/ Not getting enough nutrients from food

  1. അന്തരീക്ഷ ഊഷ്മാവ്/ Unstable temperature of climate

അമിതമായി ഉയർന്നതോ താഴ്ന്നതോ ആയ അന്തരീക്ഷ ഊഷ്മാവ്  കന്നുകുട്ടികള്‍ക്ക് നല്ലതല്ല.സങ്കരയിനം കന്നുകാലികൾക്ക് തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം എങ്കിലും അവയുടെ കിടാങ്ങൾക്ക് നവജാതകാലയളവിൽ ഏറെ കുറഞ്ഞ അളവിലുള്ള  അന്തരീക്ഷ  ഊഷ്മാവും നല്ലതല്ല.  തണുപ്പ് കൂടിയ കാലങ്ങളിലും  പ്രദേശങ്ങളിലും നവജാതകാലയളവിൽ വേണമെങ്കിൽ  ചൂട് പ്രധാനം ചെയ്യാനായി ബൾബുകൾ ഉപയോഗിക്കാവുന്നതാണ്. ജനന ഭാരം കുറഞ്ഞ കുഞ്ഞുങ്ങളിൽ ഇത് നിർബന്ധമായും  ഉപയോഗിക്കേണ്ടതാണ്. ശരീരതാപനില ക്രമീകരിക്കാവുന്ന വിധത്തിലുള്ള കൊഴുപ്പ് പാളി കുഞ്ഞുങ്ങളിൽ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്.

4. വൃത്തിഹീനമായ തൊഴുത്തും/ Untidiness of dairy farm

പരിസരവും  -- ഈർപ്പം നിറഞ്ഞ തൊഴുത്തും പരിസരങ്ങളും രോഗകാരികൾക്ക് ഏറെ  അനുയോജ്യമാണ്.  തൊഴുത്തിലെ വായു സഞ്ചാരത്തിന്റെയും  സൂര്യപ്രകാശത്തിന്റെയും അഭാവവും തൊഴുത്തിന്റെ  വൃത്തിയെ ഗൗരവമായി ബാധിക്കുന്നു. ആയതിനാൽ തന്നെ ,തൊഴുത്ത് നിർമ്മിക്കുന്ന സമയത്ത് തന്നെ മതിയായ അളവിൽ സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കത്തക്ക രീതിയിൽ നിർമ്മാണം ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചാണകവും മൂത്രവും കെട്ടിക്കിടക്കുന്നത് തൊഴുത്തിലെ  ഈർപ്പത്തിൻറെ അളവ് വർദ്ധിക്കാൻ കാരണമാവുന്നതിനോടൊപ്പം തന്നെ  അണു ജീവികളുടെ പെരുപ്പത്തിനും  കാരണമാകുന്നു. പശുക്കളെ തൊഴുത്തിൽ തന്നെ നിർത്തി കുളിപ്പിക്കുന്നത് ഇന്ന് കേരളത്തിൽ നിത്യകാഴ്ചയാണ്.  തൊഴുത്ത്  നനഞ്ഞു കിടക്കുന്നത്  രോഗ സാധ്യതകൾ കൂടാന്‍ കാരണമാകും എന്നത് പല കർഷകർക്കും അറിയാത്ത കാര്യമാണ്. പരമ്പരാഗത പശുവളർത്തലിൽ അനുവർത്തിച്ചു പോരുന്നതുപോലെ  തൊഴുത്തിൽ നിന്നും പുറത്തായി പറമ്പിലോ മറ്റോ നിർത്തി കുളിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ധാരാളം വെള്ളമൊഴിച്ചാണ് തൊഴുത്ത് കഴുകുന്നതെങ്കിൽ അമിതമായി കെട്ടിനിൽക്കുന്ന വെള്ളം തുടച്ചു നീക്കാനും ഉണങ്ങുന്നത് വരെ കന്നുകാലികളെ അകത്തു പ്രവേശിപ്പിക്കാതിരിക്കാനും  ശ്രദ്ധിക്കേ്ടതുണ്ട്.

വയറിളക്കത്തിന് കാരണങ്ങൾ/ Reasons for dysentery

പലപ്പോഴും ബാക്ടീരിയകളോ  വൈറസുകളോ  ആന്തരിക പരാദങ്ങളോ  ആകാവുന്നതാണ്. കിടാങ്ങളെ  ബാധിക്കുന്ന പ്രധാന രോഗകാരികളെയും അവ മൂലം ഉണ്ടാകുന്ന വയറിളക്കങ്ങളെയും  പരിചയപ്പെടാം. Mostly dysentery may happen due to the the infection from bacteria or virus

1 . ഈ- കോളി ബാക്ടീരിയ ബാധ

ജീവിയുടെ ശരീരത്തിനകത്ത്  വസിക്കുന്നവയാണ് മിക്കവാറും ഈ -കോളി അണുക്കൾ. വൃത്തിഹീനമായ അന്തരീക്ഷത്തിലും  ഭക്ഷണ സാഹചര്യങ്ങളിലും  കുഞ്ഞുങ്ങളുടെ ശരീരത്തിനകത്ത് എത്തുന്ന ഈ അണുക്കൾ മൂലമുണ്ടാകുന്ന വയറിളക്കം പ്രധാനമായും ജനിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കാണാവുന്നതാണ് .തളർച്ചയും വയറിളക്കവും കാരണം 24 മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിക്കാവുന്ന അത്ര ഗൗരവമുള്ളതാണ് ഈ രോഗാവസ്ഥ. ചിലപ്പോഴെങ്കിലും വയറിളക്ക ലക്ഷണങ്ങൾ കാണുന്നതിനു മുമ്പ് തന്നെ മരണം സംഭവിക്കുന്നു. ഗുരുതരാവസ്ഥയിലായ കിടാങ്ങളിൽ ആൻറിബയോട്ടിക് ചികിത്സകൾ പോലും ഫലപ്രദമല്ല. ജലാംശം ഞരമ്പുകളിലൂടെ ശരീരത്തിൽ എത്തിക്കുക എന്നതാണ് രക്ഷപ്പെടാനുള്ള പ്രധാനമാർഗം. നവജാത കാലയളവിൽ തള്ളപ്പശുവിന്  ഒപ്പം തന്നെ കിടാവിനെ വിടുന്ന രീതിയാണ് നമ്മൾ അനുവർത്തിക്കുന്നതെങ്കിലും   വൃത്തിയായ  അകിടിൽ  നിന്നാണ് കുഞ്ഞ് പാൽ കുടിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക എന്നതാണ് ഏക പ്രതിരോധ മാർഗ്ഗം

2 എന്ററോ ടോക്സിമിയ ക്ലോസ്ട്രീഡിയം 

ഈ ഇനത്തിൽപ്പെട്ട  ബാക്ടീരിയകളാണ് രോഗഹേതു. നന്നായി ഭക്ഷണം കഴിക്കുന്ന ഏറ്റവും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ പെട്ടെന്ന് മരിച്ചു പോകുന്നതാണ് ഇത്തരം രോഗാവസ്ഥ മൂലം സംഭവിക്കുന്ന ദുരന്തം. വയറുവേദനയും നാഡീ സംബന്ധമായ രോഗ ലക്ഷണങ്ങളും എല്ലാം മരണത്തോട് കൂടി കാണാവുന്നതാണ്.  കുടലിന് അകത്തു  രക്തം  കിനിയുന്നതാണ് രോഗാവസ്ഥ എന്നതിനാൽ രക്തത്തോട് കൂടിയുള്ള വയറിളക്കം കാണാവുന്നതാണ് .മിക്കവാറും കിടാങ്ങളും ചികിത്സയോട് പ്രതികരിക്കാതിരിക്കുകയോ ചികിത്സയ്ക്ക് മുമ്പേ മരിക്കുകയോ ആണ് ചെയ്യാറ്. അമിതമായ രീതിയിൽ ഭക്ഷണമോ പാലോ അകത്തു ചെല്ലാതെ ശ്രദ്ധിക്കുന്നതാണ് രോഗം തടയാൻ ഉള്ള ഏക പോംവഴി.

 

ആദ്യ ആഴ്ചയും നാലുമുതൽ ആറുവരെ മാസക്കാലത്തിന്  ഇടയിലുമുള്ള കിടാങ്ങൾക്കാണ് രോഗസാധ്യത കൂടുതൽ. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് രോഗാണുക്കൾ കിടാങ്ങളെ ബാധിക്കുക. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മൃഗങ്ങൾ  തിങ്ങിപ്പാർക്കുന്നത്  രോഗബാധയക്ക്  കാരണമാകുന്നു. മുതിർന്ന മൃഗങ്ങളുടെ ചാണകം മൂലം വൃത്തി കേടാവുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് കിടാങ്ങൾക്ക് രോഗം ബാധിക്കുന്നത്. മുതിർന്ന മൃഗങ്ങളിൽ സാധാരണ ഗതിയിൽ ഈ രോഗാവസ്ഥ ഉണ്ടാകില്ല.  ദീർഘനാളായി ക്ഷീണിച്ചു  നിൽക്കുക, ഊർജ്ജസ്വലത ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം കിടാങ്ങളുടെ പുറകുവശം എപ്പോഴും നനഞ്ഞൊട്ടി ഇരിക്കുന്നതായി കാണാം. രോഗത്തിൻറെ ഗുരുതരാവസ്ഥയിൽ  വെള്ളം പോലുള്ള വയറിളക്കം കാണും. ഇത്തരം വയറിളക്കത്തിൽ ചിലപ്പോൾ രക്തത്തിന്റെ അംശവും  കാണാറുണ്ട്.  ഇത്തരത്തിലുള്ള വയറിളക്കം ചികിത്സയിലൂടെ മാറ്റാനാവും എങ്കിലും അങ്ങനെ രക്ഷപ്പെടുന്ന കിടാങ്ങളിൽ  ഭക്ഷണം ആഗിരണം ചെയ്യാനുള്ള ശേഷിക്കുറവും   അതുമൂലം വളർച്ച കുറവപം കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടം വരുത്തുന്ന ഒരു രോഗമായി ഇതിനെ കണക്കാക്കാം. വൃത്തിയാണ് പ്രധാന പ്രതിരോധ മാർഗം. മതിയായ സ്ഥലസൗകര്യം തൊഴുത്തുകളിൽ ഒരുക്കുക  എന്നതും പ്രധാനമാണ്.

 4 വിവിധതരം വിരബാധകൾ  മൂലമുണ്ടാകുന്ന വയറിളക്കങ്ങളും  കിടാങ്ങളെ സാധാരണയായി ബാധിക്കാറുണ്ട്. ചാണകത്തോടൊപ്പം  വിരകൾ പോകുന്നതും ചിലപ്പോൾ ഇത്തരം ഗുരുതരാവസ്ഥകളിൽ കാണാവുന്നതാണ്. കൃത്യമായ സമയങ്ങളിൽ വിരമരുന്ന്  നൽകുക, രോഗബാധ സംശയിക്കുന്ന കിടാങ്ങളുടെ  ചാണകം പരിശോധനയ്ക്ക് വിധേയമാക്കി വേണ്ട ചികിത്സ തേടുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ.

വയറിളക്ക രോഗങ്ങളുടെ ചികിത്സ നിർണയിക്കുന്നത് കിടാങ്ങളുടെ ശരീരത്തിലെ  നിർജലീകരണ  തോതിനെ അനുസരിച്ചാണ്. കഴിക്കുന്നതിനേക്കാൾ വെള്ളം  വയറിളക്കത്തിന്റെ  കൂടെ നഷ്ടപ്പെടുമ്പോൾ ശരീരം നിർജലീകരണം എന്ന അവസ്ഥയിലേക്ക് പോകുന്നു. 12% നിർജലീകരണം മരണത്തിന് കാരണമാകുന്നു. നിർജലീകരണതോടൊപ്പം ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ  ഗ്ലൂക്കോസും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നു. ഈ നഷ്ടം പരമാവധി വേഗം  നികത്തുക എന്നതാണ് ചികിത്സയുടെ വിജയം.

മതിയായ ശരീരതാപനില, നിൽപ്പ്, ഭക്ഷണം, വെള്ളം എന്നിവയോടുള്ള ആഗ്രഹം എന്നിവ നിലനിൽക്കുന്നുണ്ടെങ്കിൽ അത്തരം കിടാങ്ങൾക്ക് ലഘുവായ ചികിത്സ മതിയാകും. മതിയായ അളവിൽ പാലും ലവണങ്ങളും ഗ്ലൂക്കോസ് അടങ്ങിയ ദ്രാവകരൂപത്തിലുള്ള ഭക്ഷണവും നൽകിയാൽ തന്നെ രോഗം ഭേദമാകുന്നതാണ്. ശരീരത്തിലെ ജലാംശനഷ്ടം  നികത്തുക എന്നതാണ് ഇവിടെ സ്വീകരിക്കാവുന്ന പ്രധാന പ്രതിവിധി. എന്നാൽ വയറിളക്കം ഉള്ള ഒരു കിടാവ് ഭക്ഷണം കഴിക്കാതെ വരികയും, തളർച്ച, ശരീരം വളഞ്ഞു നിൽക്കുക, ശരീരതാപനില ഉയർന്നോ തീരെ കുറഞ്ഞോ കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്ന പക്ഷം ഞരമ്പിലൂടെ  ഗ്ലൂക്കോസ് ലവണങ്ങൾ എന്നിവ നല്‍കി  ജലാംശ ശോഷണം തടയാൻ ഉതകുന്ന  രീതിയിൽ  വെള്ളം ശരീരത്തിൽ എത്തിക്കുകയും ആൻറിബയോട്ടിക് ചികിത്സ നൽകുകയും ചെയ്യേണ്ടതാണ്.

വയറിളക്കം  ബാധിച്ച കിടാങ്ങൾക്ക് പെട്ടെന്ന് തന്നെ ശരീരതാപനില കുറഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. നിർജലീകരണം മൂലവും , കിടപ്പിലായ  കിടാങ്ങളിൽ  ശരീരം വയറിളക്കത്താൽ  നനയുന്നത് മൂലമാണിങ്ങനെ സംഭവിക്കുന്നത്. ആയതിനാൽ ഉണങ്ങിയ വൈക്കോൽ നല്ല കനത്തിൽ ഇട്ട് അവയിൽ കിടാങ്ങളെ കിടത്തുന്നതാണ് നല്ലത്. ഭക്ഷണത്തോട് താല്പര്യം കാണിക്കുന്ന കിടാങ്ങൾക്ക് ഭക്ഷണം നൽകുന്നത് തന്നെയാണ് ഉചിതം. പാൽ കുടിക്കുന്ന കിടാങ്ങൾക്ക് പാലിന് പുറമെ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങൾ (ഒ ആർ എസ് മിശ്രിതങ്ങൾ)  വെള്ളത്തിൽ ലയിപ്പിച്ച് നൽകാവുന്നതാണ്. പാലും ഇത്തരം മിശ്രിതങ്ങളും കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി നൽകുന്നതാണ് നല്ലത്. ഇത്തരത്തിൽ നൽകുന്ന ലവണ മിശ്രിതങ്ങൾ  ചാണകം ഉറച്ചു പോകുന്നത് വരെയും തുടർച്ചയായി നൽകാൻ ശ്രദ്ധിക്കണം.

ശുദ്ധമായ പച്ചവെള്ളം രോഗിയായ കിടാവിന് 24 മണിക്കൂറും ലഭ്യമാകുന്നത് ഉറപ്പുവരുത്തുകയും വേണം. ആൻറിബയോട്ടിക് ചികിത്സ വേണ്ടി വരുന്ന സന്ദർഭങ്ങളിൽ സാധാരണയായി മൂന്നു ദിവസം കൊണ്ട് തന്നെ രോഗാവസ്ഥ മാറുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം നിർദേശിക്കുന്ന കാലയളവിൽ മരുന്നുകൾ നൽകുക. ചികിത്സ തുടരുന്ന സന്ദർഭത്തിൽ ഉറച്ചില്ലെങ്കിലും  കിടാവ് ഭക്ഷണത്തോട് നല്ല താല്പര്യം കാണിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കിൽ ചികിത്സ ഫലിച്ചു എന്ന് അർത്ഥമാക്കാം.

വയറിളക്ക ബാധ മൂലം കുടലിനു മറ്റും ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കപ്പെടാൻ അഞ്ച് മുതല്‍ ഏഴ് ദിവസങ്ങൾ വരെ  വേണ്ടി വരും എന്നതിനാൽ ചിലപ്പോൾ രോഗകാരണം മാറുകയും  വയറിളക്കം കുറച്ചു ദിവസങ്ങൾ നീണ്ട നിൽക്കുകയും ചെയ്തേക്കാം. കർഷകന് ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രോഗാവസ്ഥയാണെങ്കിലും മതിയായ പ്രതിരോധമാർഗങ്ങളും കൃത്യമായ ചികിത്സയും  സ്വീകരിച്ചാൽ മരണം മൂലമുള്ള നഷ്ടം  ഒഴിവാക്കാൻ ആവുന്ന  രോഗാവസ്ഥയാണ് വയറിളക്കം. വയറിളക്കം ഒരു പ്രത്യേക രോഗം അല്ലാത്തതിനാലും പല രോഗങ്ങളുടെയും ലക്ഷണമായതിനാലും കൃത്യസമയത്ത് ചികിത്സ നല്‍കുക എന്നത്  പ്രധാനമാണ് .

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തെങ്ങിന്റെ വെള്ളക്ക പൊഴിയുന്നതിന് എന്ത് ചെയ്യാം

English Summary: Dysentery for calf during rainy season
Published on: 10 June 2020, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now