Updated on: 30 January, 2022 2:38 PM IST
1000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തിയോ! പരിശോധിക്കാം...

തൊഴിലാളികൾ, കൃഷിക്കാർ, കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ഗാർഹിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾ, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിങ്ങനെ കോടിക്കണക്കിന് തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിയാണ് ഇ- ശ്രം.

ബന്ധപ്പെട്ട വാർത്തകൾ: ഇ ശ്രം -: തൊഴിലാളികളുടെ അക്കൗണ്ടിൽ 1000 രൂപ, 1.5 കോടി തൊഴിലാളികൾക്ക് മെയിന്റനൻസ് അലവൻസ്

രാജ്യത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 38 കോടി തൊഴിലാളികളുടെ ഡാറ്റാബേസുകൾ ഇ- ശ്രം പോർട്ടലിൽ ഉൾക്കൊള്ളുന്നു. തൊഴിലാളികളുടെ വീടുകളിൽ അവർക്കാവശ്യമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് ഇ- ശ്രമിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകുകയും അതുവഴി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

ഇ-ശ്രം കാർഡിന്റെ പ്രയോജനങ്ങൾ (Benefits of e-Shram Card)

  • അസംഘടിത തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) വഴി ഒരു വർഷത്തേക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

  • അപകട മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചവർക്ക് 2 ലക്ഷം രൂപ നൽകും. ഭാഗിക വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപ അനുവദിക്കുന്നു.

  • ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കുന്നു.


ഇ-ശ്രാം കാർഡ് ഇൻസ്‌റ്റാൾമെന്റ് പരിശോധിക്കുന്നതെങ്ങനെ? (How to Check e-Shram Card Instalment?)

മഹാമാരിയുടെ കാലഘട്ടത്തിൽ, കൃഷിക്കാരുൾപ്പെടുന്ന അസംഘടിത തൊഴിലാളികൾക്ക് ഇ-ശ്രം കാർഡ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കൊവിഡ് മഹാമാരി മൂന്നാം തരംഗത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിൽ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് യോഗി സർക്കാർ 1000 രൂപ നിക്ഷേപിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ രണ്ട് ഗഡുക്കളായാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്.

ഇതുകൂടാതെ, മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതിയുടെ പ്രതിവർഷ പ്രീമിയം തുക 12 രൂപയാണ്. ഓരോ വർഷവും ഈ സ്കീം സ്വയം പുതുക്കണം. ഇ- ശ്രം കാർഡിൽ അംഗത്വമെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 70 വയസ്സുമാണ്.
നിങ്ങളുടെ അക്കൗണ്ടിൽ പഴയ ഗഡു വന്നിട്ടുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കാനുള്ള മാർഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.
ഇതിനായി നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിലെ ഇൻസ്‌റ്റാൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കണം.

  • ബാങ്കിൽ നേരിട്ട് പോയോ അതുമല്ലെങ്കിൽ ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ചോദിച്ചോ വിശദ വിവരങ്ങൾ അറിയാം.

  • അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോൺ നമ്പറിലേക്ക് അയച്ച സന്ദേശം പരിശോധിക്കുക.

  • Google Pay അല്ലെങ്കിൽ Paytm പോലുള്ള മൊബൈൽ വാലറ്റുകളിലൂടെയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

ഇ- ശ്രം പോർട്ടലിൽ ആർക്കൊക്കെ ഭാഗമാകാം? (Who can Register for e-shram?)

വഴിയോര കച്ചവടക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും, മൃഗങ്ങളെ വളർത്തുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ആശാരിമാർ, ഹെൽപ്പർമാർ, ഹെഡ് ലോഡ് വർക്കർമാർ, ഓട്ടോറിക്ഷ, ബസ്, ചരക്ക് വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും, നെയ്ത്തുകാർ, തുകൽ തൊഴിലാളികൾ, പച്ചക്കറി-പഴം കച്ചവടക്കാർ, ബീഡി തൊഴിലാളികൾ എന്നിവർക്ക് ഇതിൽ ഭാഗമാകാം.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ , ആയമാർ, വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ, പപ്പടം, കേക്ക് പോലുള്ള ചെറുകിടമേഖലയിലെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ബാർബർമാർ എന്നിവക്കും ആനുകൂല്യങ്ങൾ ലഭിക്കും.

കൂടാതെ, മറ്റ് എല്ലാ സ്ഥാപനങ്ങളിലേയും പിഎഫ് ( PF), ഇഎസ്ഐ (ESI) ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും പദ്ധതിയ്ക്ക് അർഹരാണ്. എന്നാൽ, ആദായനികുതി അടയ്ക്കുന്നവരും പിഎഫ്, ഇഎസ്ഐ എന്നിവ ലഭിക്കുന്നവരും ഇതിൽ അംഗമാകരുത്.

English Summary: e-Shram; Have Rs.1000 Credited In Your Account! How To Check It?
Published on: 29 January 2022, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now