- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാർ അധിഷ്ഠിത നാഷ്ണൽ ഡാറ്റാബേസ് ആയ ഇ-ശ്രാം പോർട്ടലിലൂടെ അവർക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നു. കൃഷി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സ്വയം തൊഴിൽ അംഗങ്ങൾ, ലോട്ടറി തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഇ എസ് ഐ / ഇ പി എഫ് ആനുകൂല്യങ്ങൾ ഇല്ലാത്തവർ തുടങ്ങിയവർക്കാണ് ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാകുക. ഇതുവരെ ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ അപേക്ഷിക്കേണ്ടതാണ്. ഇ-ശ്രാമിന് കീഴിൽ ലഭിക്കുന്ന രണ്ടാം ഗഡു (e- Shram Second Installment) ഉടൻ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്നതാണ് പുതിയ വിവരം.
- ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള UDID തിരിച്ചയറിയൽ കാർഡിനായുള്ള സ്പെഷ്യൽ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു. ഇതിനായി swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള കാർഡ് ആണ് UDID.
ബന്ധപ്പെട്ട വാർത്തകൾ: Pradhan Mantri Mandhan Yojana: ഈ ആളുകൾക്ക് കേന്ദ്ര സർക്കാരിന്റെ 36000 രൂപ വാർഷിക പെൻഷൻ ലഭിക്കും, ഉടൻ അപേക്ഷിക്കുക
- ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയിൽ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ നിർണായകമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. വിതരണശൃംഖല മാനേജ്‌മെന്റ്, കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം, അനുചിതമായ അടിസ്ഥാന സൗകര്യങ്ങൾ, കർഷകർക്ക് വിശാലമായ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള തടസ്സങ്ങൾ തുടങ്ങിയ ഇന്ത്യൻ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യൂണിയൻ ഗവണ്മെന്റ് അനുകൂലമായ നയാന്തരീക്ഷം ഒരുക്കിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളുടെ രംഗത്ത് ഒരു പുതിയ തരംഗം ദൃശ്യമായതായി മൈസുരുയിൽ നടന്ന അഗ്രി-ടെക് & ഫുഡ്-ടെക് കോൺക്ലേവ്-കം-എക്‌സിബിഷനെ അഭിസംബോധന ചെയ്യവെ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
- കേരള കാർഷിക സർവകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷനുകീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ‘ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 24, 25, 26 തിയ്യതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലുള്ള കർഷകഭവനത്തിലാണ് പരിപാടി നടക്കുന്നത്. ത്രിദിന ക്യാമ്പിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം, വിത്ത് പന്തു നിർമ്മാണം, ഗ്രോബാഗ് ഒരുക്കൽ, ടെറേറിയം, കൊക്കഡാമ നിർമ്മാണം എന്നിവയിൽ പ്രായോഗിക പരിശീലനവും, കേരള കാർഷിക സർവകലാശാല ഫാം സന്ദർശനവും ഒരുക്കിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Bank Strike: മെയ് അവസാനം 3 ദിവസം ബാങ്ക് അവധി! കൂടുതലറിയാം…
- തോളൂർ ഗ്രാമപഞ്ചായത്ത് തെളിനീരോഴുകും നവ കേരളം സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജല നടത്തം പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.പോൾസൺ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡൻറ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, NREGS ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ .
- കേരള സർക്കാർ പ്രഖ്യാപിച്ചിച്ച 2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സംരംഭം തുടങ്ങുവാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി കൊല്ലം ജില്ലാ തല ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് 3 മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുവാനുള്ള ഒരു വലിയ പദ്ധതിക്കാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2022)
- നൂതന AI-driven Agritech companyയായ സീഡ് എക്സ് വിത്ത് സംസ്കരണത്തിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കാൻ യുപിഎൽ ഗ്രൂപ്പ് കമ്പനിയായ അഡ്വാൻ്റാ സീഡ്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ആഗോള വിത്ത് കമ്പനിയും ഇസ്രായേലി ആഗ്‌ടെക് സ്റ്റാർട്ടപ്പും തമ്മിലുള്ള സഹകരണം വിത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
- കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 26 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:മെയ് 31ന് രാജ്യവ്യാപകമായി ട്രെയിൻ സർവീസ് ഉണ്ടാകില്ല! കാരണമിതാണ്...