കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ ചാറ്റൽ മഴ പ്രതീക്ഷിക്കാം. അടുത്ത ദിവസങ്ങളിൽ ഒഡീഷ തീരത്ത് രൂപംകൊള്ളാൻ പോകുന്ന ന്യൂനമർദ്ദം ഫലമായി കേരളത്തിലും മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ വൈകുന്നേര സമയങ്ങളിൽ ആണ് ഇടിയോടുകൂടിയ ചാറ്റൽ മഴക്ക് സാധ്യതയുള്ളൂ
ഉച്ചകഴിഞ്ഞ് സമയത്ത് അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ കുട്ടികളെ ടെറസിൽ കളിക്കാൻ വിടാതിരിക്കുക. കാരണം അപ്രതീക്ഷിത ഇടിമിന്നൽ സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നു.ഇന്ന് തമിഴ്നാട് ആന്ധ്ര തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തോട് ചേർന്ന് ഉച്ചയോടുകൂടി റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ആന്ധ്ര - തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിനു പോകുന്ന വ്യക്തികളും ജാഗ്രത നിർദ്ദേശം പൂർണ്ണമായി പാലിക്കണം. നിലവിൽ കേരളതീരത്ത് ഭൂകമ്പ സാധ്യതയില്ല
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
26-08-2021: ഇടുക്കി
27-08-2021: എറണാകുളം, ഇടുക്കി