ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ഇലക്ഷൻ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. തോട്ടപ്പള്ളി ഹാർബറിൽ സംഘടിപ്പിച്ച പരിപാടി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 26 ന് നടക്കുന്ന ഇലക്ഷന്റെ ഭാഗമാകാൻ കഴിയുന്ന രീതിയിൽ മത്സ്യത്തൊഴിലാളികൾ സമയം ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൽ.എസ് ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.ശ്രീജിത്ത്, കോസ്റ്റൽ സബ് ഇൻസ്പെക്ടർ എം.സനൽകുമാർ, ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഹരികുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സാജൻ എന്നിവർ പങ്കെടുത്തു.
Alappuzha: An election campaign program was organized for fishermen under the joint auspices of the election awareness wing, Sweep, and the Fisheries Department. Assistant Director of Fisheries Sibi Soman inaugurated the program organized at Thotapalli Harbour.
He said the fishermen should arrange their time so that they can be a part of the April 26 election. LS GD Assistant Director P. Sreejith, Coastal Sub-Inspector M. Sanalkumar, Joint Block Development Officer Harikumar and Fisheries Extension Officer Sajan participated.