വൈദ്യുതി കണക്ഷൻ എടുക്കുമ്പോൾ , എടുത്ത ശേഷം ആവശ്യമുള്ള കാര്യങ്ങൾ
NEW CONNECTION
പുതിയ കണക്ഷൻ എടുക്കുന്ന സമയത്ത് തന്നെ വൈദ്യുതി കണക്ഷൻ ആവശ്യമാണ്. ഇതിനായി അപേക്ഷിക്കാൻ രണ്ട് രേഖകൾ കൈവശം ഉണ്ടായാൽ മതി. തിരിച്ചറിയൽ കാർഡും ബിൽഡിങ് പെർമിറ്റും. ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ്, പാൻകാർഡ് തുടങ്ങി എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് മതിയാകും. വയർമാൻ നൽകുന്ന സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിച്ചാൽ മതി. അപേക്ഷയോടൊപ്പം നൽകേണ്ടതില്ല.
1. പൂരിപ്പിച്ച ഹോം
2, തിരിച്ചറിയൽ രേഖ (ആധാർ /വോട്ടർ ID)
3, ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ഉടമസ്ഥ- സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ് )
4. അഡ് ഹസീവ് സ്റ്റാമ്പ് 200 രൂപയുടെ
5. ഫോട്ടോ
TARIFF CHANGE
വീടുപണിയുടെ സമയത്ത് നിർമാണാവശ്യത്തിനുള്ള നിരക്കിലായിരിക്കും വൈദ്യുതി ബിൽ വരിക. വീട് പണിത് താമസം തുടങ്ങുന്നതോടെ ഗാർഹിക നിരക്കിലേക്ക് മാറാം. ഇതിനാണ് താരിഫ് മാറ്റുക എന്നു പറയുന്നത്.
1. പൂരിപ്പിച്ച ഫോം
2. തിരിച്ചറിയൽ രേഖ
3. ഓണർഷിപ്പ് സർട്ടിഫിക്കറ്റ്/ കൈവശാവകാശ സർട്ടിഫിക്കറ്റ്
OWNERSHIP CHANGE
1. പൂരിപ്പിച്ച ഫോം
2. തിരിച്ചറിയൽ രേഖ
3. ഓണർഷിപ് സർട്ടിഫിക്കറ്റ്/ പ്രമാണത്തിന്റെ കോപ്പി / കൈവശാവകാശ സർട്ടിഫിക്കറ്റ്
CONNECTED LOAD CHANGE
1. പൂരിപ്പിച്ച ഫോം
2. തിരിച്ചറിയൽ രേഖ
3. ഓണർഷിപ് സർട്ടിഫിക്കറ്റ് /ഭൂനികുതി /കൈവശാവകാശ സർട്ടിഫിക്കറ്റ്
METER SHIFTING
1 പൂരിപ്പിച്ച ഫോം
2. തിരിച്ചറിയൽ രേഖ
3. ഓണർഷിപ് /കൈവശാവകാശ സർട്ടിഫിക്കറ്റ് /ഭൂനികുതി