ഏറെ കാലമായി പുത്തൂര്‍ -വരന്തരപ്പിള്ളി അതിര്‍ത്തിയിലെ വനവാസ മേഖലയില്‍ നിലനിന്നിരുന്ന വന്യമൃഗ ആക്രമണം എന്ന കർഷകരുടെ ആവലാതിക്ക് അറുതിയായി. വന്യമൃഗ ആക്രമണം തടയാന്‍ വൈദ്യുതി വേലി പുനഃസ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ ആദ്യ ആധുനിക ബാറ്ററി സംവിധാനത്തോടെയുള്ള വേലിയാണ് സ്ഥാപിച്ചത്.
സൗരോര്‍ജ്ജത്തിലും വൈദ്യുതിയിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഈ വേലിയുടെ സവിശേഷത. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് വേലി പുനഃസ്ഥാപിച്ചത്.The fence features a battery that runs on both solar and electricity. The fence was restored in a radius of three kilometers.
വരന്തരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന വല്ലൂരില്‍ കുറേ കാലങ്ങളായി ആന, കാട്ടുപന്നി, പുലി, കുരങ്ങന്‍ തുടങ്ങിയവയുടെ ആക്രമണത്തില്‍ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. നേന്ത്രക്കായ, തെങ്ങ്, റബ്ബര്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പരിഹാരത്തിനായി ചീഫ് വിപ്പിന് നല്‍കിയ പരാതിയില്‍ വന്യമൃഗ ആക്രമണം പ്രതിരോധത്തിനായി സമിതി രൂപീകരിക്കുകയും ചാലക്കുടി ഫോറസ്റ്റ് ഓഫീസറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി നശിച്ചു കിടന്നിരുന്ന വേലി ആധുനിക സൗകര്യങ്ങളോടെ പുനഃസ്ഥാപിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലു ലക്ഷം രൂപ ചെലവിലാണ് വേലി നിര്‍മ്മിച്ചത്.
ആനകളുടെ ആക്രമണത്തില്‍ തകര്‍ന്ന വേലി ഇപ്പോള്‍ 75000 രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഭാവിയില്‍ ആനകളുടെ സൈ്വര്യവിഹാരത്തിന് ഭംഗം വരാത്ത രീതിയില്‍ തൂങ്ങി കിടക്കുന്ന വൈദ്യുതി വേലി സ്ഥാപിക്കാനുള്ള ആലോചനയുണ്ടെന്ന് പാലപ്പള്ളി റേഞ്ച് ഓഫീസര്‍ കെ പി പ്രേമം ഷമീര്‍ പറഞ്ഞു. വയനാട്, അട്ടപ്പാടി മേഖലകളില്‍ വളരെയേറെ പ്രചാരത്തിലുള്ള ഈ വേലി ആനയെക്കാള്‍ 5 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിക്കുക. വേലിക്ക് കേടുപാടുകള്‍ സംഭവിക്കില്ല എന്നതാണ് ഇതിന്റെ സവിശേഷത. ഇതിനോട് ചേര്‍ന്ന് മാന്ദമംഗലം
മേഖലയിലുള്ള 12 കിലോമീറ്റര്‍ വേലി കേടുപാടുകള്‍ ഇല്ലാതെ സംരക്ഷിച്ചുവരുന്നുണ്ട്. പുതിയ വേലിയുടെ സംരക്ഷണത്തിന് കര്‍ഷകരുടെ സമിതി രൂപീകരിച്ച് അവര്‍ തന്നെ മെയ്ന്റനന്‍സ് നടത്തും.
ഒല്ലൂക്കര ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ആന്‍ഡ്രൂസ്, പാലപ്പിള്ളി പഞ്ചായത്ത് മെമ്പര്‍ ഷാബിറ ഹുസൈന്‍, ചാലക്കുടി ഡി എഫ് ഓ സംബുദ്ധ മജുമ്ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലവർഷത്തിൽ കൃഷി നശിച്ചവർ കൃഷിഭവന്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
#Farmer#Wild Animal#Krishi#Agriculture#Kerala#Govt#Chiefvip#