1. News

കാലവർഷത്തിൽ കൃഷി നശിച്ചവർ കൃഷിഭവന്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

പെരുമഴയിൽ/ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വിളനഷ്ടം സംഭവിച്ചിട്ടുള്ള കർഷകർ എത്രയും വേഗം അതാത് കൃഷി ഭവനുകളെ സമീപിക്കുക. വിളകൾക്കുണ്ടായ സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിനുള്ള സഹായം കൃഷി ഭവൻ വഴി ലഭിക്കണമെങ്കിൽ കർഷകർ അത് രേഖാമൂലം കൃഷി ഭവനിൽ അറിയിക്കണം. Farmers who have suffered crop losses due to heavy rains / wildlife attacks should approach the respective farm houses as soon as possible. Farmers should inform Krishi Bhavan in writing if they want to get assistance through Krishi Bhavan to deal with financial loss of crops to some extent.

K B Bainda
ചേർത്തല കഞ്ഞിക്കുഴിയിലെ സുജിത്തിന്റെ മുളക് കൃഷി മഴയിൽ നശിച്ചപ്പോൾ
ചേർത്തല കഞ്ഞിക്കുഴിയിലെ സുജിത്തിന്റെ മുളക് കൃഷി മഴയിൽ നശിച്ചപ്പോൾ

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. കൃഷി ഭവനില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൃഷിഇടങ്ങള്‍ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിക്കും.
പെരുമഴയിൽ/ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വിളനഷ്ടം സംഭവിച്ചിട്ടുള്ള കർഷകർ എത്രയും വേഗം അതാത് കൃഷി ഭവനുകളെ സമീപിക്കുക. വിളകൾക്കുണ്ടായ സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിനുള്ള സഹായം കൃഷി ഭവൻ വഴി ലഭിക്കണമെങ്കിൽ കർഷകർ അത് രേഖാമൂലം കൃഷി ഭവനിൽ അറിയിക്കണം. Farmers who have suffered crop losses due to heavy rains / wildlife attacks should approach the respective farm houses as soon as possible. Farmers should inform Krishi Bhavan in writing if they want to get assistance through Krishi Bhavan to deal with financial loss of crops to some extent.

അപേക്ഷ സമർപ്പിക്കാൻ ചെല്ലുമ്പോൾ നാശ നഷ്ടം വന്ന സ്ഥലത്തെ മുഴുവന്‍ വിളകളും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ രേഖ കരുതുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വസ്തുക്കരത്തിന്‍റെ രസീതും ഹാജരാക്കണം. നിശ്ചിത നിരക്കില്‍ പ്രീമിയം അടച്ചതിന്റെ രേഖയും കയ്യിൽ കരുതണം. .

sujith at his chilli krshi farm
ചേർത്തല കഞ്ഞിക്കുഴിയിലെ സുജിത്തിന്റെ മുളക് കൃഷി മഴയിൽ നശിച്ചപ്പോൾ

പ്രീമിയം തുക അടച്ച് ഒരു മാസത്തിനുള്ളില്‍ പോളിസി രേഖ ലഭ്യമായിട്ടുണ്ടെങ്കിൽ അതുകൂടി കൈവശം കരുതുക. തുക അടച്ച് ഏഴു ദിവസത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിത്തുടങ്ങുന്നത്.
പ്രകൃതി ക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്നുള്ളതിനാൽ എത്രയും വേഗം കൃഷി ഭവനിൽ അറിയിക്കുക.
കൂടുതൽ വിവരങ്ങൾ അതാത് സ്ഥലങ്ങളിലെ കൃഷി ഭവനിൽ നിന്ന് ലഭിക്കും

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷി ഭവനിൽ കാത്തിരിക്കുന്ന, കർഷകർക്കായുള്ള സേവനങ്ങൾ അറിയാം.

#Krishibhavan#crop Insurance#Kerala#farm

English Summary: Those whose crops were damaged during the monsoon can apply for compensation through Krishi Bhavan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds